
Archived Articles
ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാന്‍ അടിയന്തര കാലാവസ്ഥാ നടപടി വേണം
അമാനുല്ല വടക്കാങ്ങര
ദോഹ: ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും സൃഷ്ടിക്കുന്ന ഗുരുതരമായ വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാന്‍ അടിയന്തര കാലാവസ്ഥാ നടപടി വേണമെന്ന് ഖത്തര്‍ ദേശീയ മനുഷ്യാവകാശ സമിതി ചെയര്‍പേഴ്‌സണും ദേശീയ മനുഷ്യാവകാശ സ്ഥാപനങ്ങളുടെ ഗ്ലോബല്‍ അലയന്‍സ് ഓഫ് നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പ്രസിഡന്റുമായ മറിയം ബിന്‍ത് അബ്ദുല്ല അല്‍ അത്തിയ അഭിപ്രായപ്പെട്ടു. ദോഹയില്‍ നടന്ന കാലാവസ്ഥാ വ്യതിയാനവും മനുഷ്യാവകാശങ്ങളും സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉദ്ഘാടന വേളയിലാണ് അല്‍ അത്തിയ ഇക്കാര്യം അടിവരയിട്ടത്. പ്രകൃതിയുമായി ഇണങ്ങിനില്‍ക്കേണ്ടതിന്റെ പ്രാധാന്യം അവര്‍ ഊന്നിപ്പറഞ്ഞു.