Breaking News
ഖത്തറിന്റെ 2022 ബജറ്റില്‍ 89 ബില്യണ്‍ റിയാലിന്റെ മിച്ചമെന്ന് ധനമന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ 2022 ബജറ്റില്‍ 89 ബില്യണ്‍ റിയാലിന്റെ മിച്ചമെന്ന് ധനമന്ത്രാലയം. 2021 സാമ്പത്തിക വര്‍ഷത്തിലെ മിച്ചവുമായി താരതമ്യം ചെയ്യുമ്പോള്‍ 5462.5 ശതമാനം വര്‍ധനയുണ്ട്. 2021 ലെ മിച്ചം 1.6 ബില്യണ്‍ റിയാലില്‍ കുറവായിരുന്നു. പ്രധാനമായും ചെലവുകളുടെ നിയന്ത്രണവും എണ്ണവിലയിലെ വരുമാനത്തിലെ വര്‍ദ്ധനവുമാണ് ഇതിന് കാരണം