ഖത്തറില്‍ ഇന്ത്യന്‍ എംബസി അപെ ക് സ് ബോഡി തെരഞ്ഞെടുപ്പ് , ഇന്റേര്‍ണല്‍ സര്‍വര്‍ എറര്‍ വോട്ടര്‍മാരെ വട്ടം കറക്കുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള അപെക്‌സ് ബോഡികളായ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനലവന്റ് ഫോറം, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ എന്നിവയുടെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് തന്നെ ആരംഭിച്ചെങ്കിലും ഡിജിപോള്‍ ആപ്പിലെ ഇന്റേര്‍ണല്‍ സര്‍വര്‍ എറര്‍ വോട്ടര്‍മാരെ വട്ടം കറക്കുന്നു. കഴിഞ്ഞ ഒന്നര മണിക്കൂറായി ശ്രമിച്ചിട്ടും വോട്ടുചെയ്യാനായില്ലെന്ന് ചില വായനക്കാര്‍ പരാതിപ്പെട്ടു. വെള്ളിയാഴ്ച ഉച്ചക്ക് ബിരിയാണിയും കഴിച്ച് ഉറങ്ങാറുള്ള പല പ്രവാസികളും വോട്ട് ചെയ്യാനായി മൊബൈലില്‍ മണിക്കൂറുകള്‍ ചിലവഴിച്ചിട്ടും എന്തോ തകറാറുണ്ടെന്ന സന്ദേശമാണ് ലഭിച്ചത്.
സാങ്കേതികമായി ചില പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ചെന്നെയിലെ ആപ്പ്് ഡവലപ്പര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും ബന്ധപ്പെട്ടവര്‍ സ്ഥിരീകരിച്ചു. വോട്ടര്‍മാര്‍ പരിഭ്രാന്തരാവേണ്ടതില്ലെന്നും
സാങ്കേതിക പ്രശ്‌നം കാരണം കാലതാമസം വന്നത് കണക്കിലെടുത്ത് വോട്ട് ചെയ്യുന്നതിനുള്ള സമയം നാട്ടി നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.