ഖത്തറിലെ എബിഎന്‍ കോര്‍പ്പറേഷന്‍ ബെഹ്‌സാദ് ഗ്രൂപ്പ് സീനിയര്‍ പബ്ലിക്ക് റിലേഷന്‍സ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ ജോസഫ്, പള്ളത്ത് എബ്രഹാം ഖത്തറില്‍ നിര്യാതനായി
ദോഹ. ഖത്തറിലെ എബിഎന്‍ കോര്‍പ്പറേഷന്‍ ബെഹ്‌സാദ് ഗ്രൂപ്പ് സീനിയര്‍ പബ്ലിക്ക് റിലേഷന്‍സ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ ജോസഫ്, പള്ളത്ത് എബ്രഹാം ഖത്തറില്‍ നിര്യാതനായി. കുറച്ചു നാളുകളായി ആരോഗ്യപരമായ കാരണങ്ങളാല്‍ ചികിത്സയിലായിരുന്നു . വെള്ളിയാഴ്ച്ച രാവിലെ 11 മണിയോടെ ഹമദ്ദ് മെഡിക്കല്‍കോര്‍പ്പറേഷനില്‍ വെച്ചായിരുന്നും അന്ത്യം സംഭവിച്ചത്.57 വയസ്സായിരുന്നു. ഭാര്യ ആനി ജോസഫ്,, മക്കളായ ഷജിന്‍ ജോസഫ് ഷൈന്‍ ജോസഫ് എന്നിവര്‍ നിര്യാണ സമയത്ത് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
നാലുപതിറ്റാണ്ടോളം നീണ്ട ധന്യമായ പ്രവാസ ജീവിതത്തിനൊടുവിലാണ് ഖത്തറിലെ എബിഎന്‍ കോര്‍പ്പറേഷന്‍ ബെഹ്‌സാദ് ഗ്രൂപ്പ് സീനിയര്‍ പബ്ലിക്ക് റിലേഷന്‍സ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ ജോസഫ്, പള്ളത്ത് എബ്രഹാം എന്ന ഷാജി വിടവാങ്ങിയത്.
ഏറ്റവും സമുന്നതനായ വ്യക്തിത്വമായിരുന്നു ശ്രീ ജോസഫ് പള്ളത്തെന്നും, ഗ്രൂപ്പിന് നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടായതെന്നും എബിഎന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജെ.കെ.മേനോന്‍ അനുസ്മരിച്ചു.തന്റെ പിതാവ് അന്തരിച്ച സി.കെ.മേനോനുമായി അടുത്ത ബന്ധം നിലനിര്‍ത്തിയിരുന്ന ജോസഫ് ജീവിത യാത്രയില്‍ വഴികാട്ടിയായിരുന്നുവെന്നും ജെ.കെ.മേനോന്‍ പറഞ്ഞു.
ഖത്തറിന്റെ സാമൂഹ്യ സാംസ്‌ക്കാരിക മണ്ഡലങ്ങളില്‍ഏറെ സുപരിചിതനായ വ്യക്തിത്വമായിരുന്നു ജോസഫ് പള്ളത്ത് എബ്രഹാം.
ബെഹ്‌സാദ് എബിഎന്‍ ഭവന്‍സ് സ്‌ക്കൂള്‍ ഗ്രൂപ്പുകളുടെ ഖത്തറിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപദേശവും പിന്തുണയും നല്‍കിയ ഏറ്റവും സീനിയറായ ഉദ്യോഗസ്ഥനായിരുന്നു ജോസഫ് പള്ളത്ത്. സഹപ്രവര്‍ത്തകന്റെ വിയോഗത്തില്‍ ഗ്രൂപ്പിലെ മുഴുവന്‍ സഹപ്രവര്‍ത്തകരും അനുശോചനം രേഖപ്പെടുത്തി.
ഖത്തറില്‍ മലയാളികളുടെ ഇടയില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും, മലയാളികളുടെ പ്രാര്‍ത്ഥനാലയങ്ങളുടെ കൂട്ടായ്മകളിലും സജീവമായി ഇടപ്പെട്ട വ്യക്തിത്വം കൂടിയാണ് ജോസഫ് പള്ളത്ത്.
നടപടികള്‍ പൂര്‍ത്തിയാക്കി ജോസഫിന്റെ ഭൗതീക ശരീരം ഹമദ്ദ് മെഡിക്കല്‍ കോര്‍പ്പറേഷന് കീഴിലുള്ള മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലും, വിദേശത്തുമുള്ള ബന്ധുക്കള്‍ ഖത്തറിലെത്തിയതിന് ശേഷമാകും ശവസംസ്‌ക്കാര ചടങ്ങുകള്‍ നടത്തുകയെന്ന് ബന്ധുക്കള്‍ അറിയിച്ചു.