Uncategorized

എ എഫ് സി ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ ഖത്തറിന്റെ അല്‍ ദുഹൈലും സൗദി അറേബ്യയുടെ അല്‍ ഹിലാലും തമ്മിലുള്ള പോരാട്ടം നാളെ

അമാനുല്ല വടക്കാങ്ങര

ദോഹ: എഎഫ്സി ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ ഖത്തറിന്റെ അല്‍ ദുഹൈലും സൗദി അറേബ്യയുടെ അല്‍ ഹിലാലും തമ്മിലുള്ള പോരാട്ടം നാളെ വൈകുന്നേരം 6 മണിക്ക് നടക്കും. അല്‍ തുമാമ സ്‌റ്റേഡിയത്തിലാണ് കളി നടക്കുക.
കഴിഞ്ഞ ദിവസം തുമാമ സ്‌റ്റേഡിയത്തില്‍ നടന്ന വാശിയേറിയ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ സൗദി അറേബ്യയുടെ അല്‍ ഷബാബിനെ 2-1 ന് തോല്‍പ്പിച്ചാണ് അല്‍ ദുഹൈല്‍ ചരിത്രത്തിലാദ്യമായി എഎഫ്സി ചാമ്പ്യന്‍സ് ലീഗ് (എസിഎല്‍) സെമിയില്‍ പ്രവേശിച്ചത്. മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇറാന്റെ ഫൂലാഡ് ഖുസെസ്ഥാനെ 1-0 ന് തോല്‍പ്പിച്ചാണ് സൗദി അറേബ്യയുടെ അല്‍ ഹിലാല്‍ സെമിയുറപ്പിച്ചത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സൗദി അറേബ്യയില്‍ നിന്നുള്ള കാല്‍പന്തുകളിയാരാധകരുടെ വലിയ ഒഴുക്കാണ് അബൂ സംറ ബോര്‍ഡര്‍ റിപ്പോര്‍ട്ട് ചെയ്തത്.

Related Articles

Back to top button
error: Content is protected !!