യഥാര്‍ത്ഥ ഇന്ത്യ ചരിത്രം പഠിക്കാനും പഠിപ്പിക്കുവാനും സമൂഹം മുന്നോട്ട് വരണം: ടി. പി. രാമകൃഷ്ണന്‍. എം.എല്‍.എ
അമാനുല്ല വടക്കാങ്ങര
ദോഹ. ചരിത്രത്തെ വളച്ചൊടിച്ച് സ്വാതന്ത്ര്യ സമരത്തെ തല്ലിച്ചതക്കാന്‍ കൂട്ടുനിന്നവരെ ചരിത്ര പുരുഷന്മാരായി വാഴ്ത്തപ്പെട്ടു കൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നും യഥാര്‍ത്ഥ ചരിത്രം പഠിക്കാനും പഠിപ്പിക്കുവാനും സമൂഹം മുന്നോട്ട് വരണമെന്നും ‘സ്‌നേഹത്തണലില്‍, നാട്ടോര്‍മ്മകളില്‍” സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് മുന്‍ മന്ത്രി ടി. പി. രാമകൃഷ്ണന്‍ എം.എല്‍.എ
പ്രസ്താവിച്ചു.
‘സ്‌നേഹ കേരളം: ആശങ്കയുണ്ടോ? പരിഹാരങ്ങള്‍?’ എന്ന ശീര്‍ഷകത്തില്‍ ഐസിഎഫ് എയര്‍പോര്‍ട്ട് സെന്‍ട്രല്‍ കമ്മറ്റി അല്‍ വക്ര ക്രിയേറ്റീവ് ആര്‍ട്ട്‌സ് സെന്റര്‍ ഹാളില്‍ നടത്തിയ സംഗമത്തില്‍
റഹ്‌മത്തുള്ള സഖാഫി ചീക്കോട് അദ്ധ്യക്ഷത വഹിച്ചു. ഹാഫിള് അബ്ദുല്‍ മജീദ് അഹ്‌സനി പ്രമേയ പ്രഭാഷണം നടത്തി.
വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ച് രാജ്യത്തിന്റെ സൗഹൃദ അന്തരീക്ഷത്തെ സാരമായി ബാധിക്കുന്ന രീതിയിലാണ് ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ ഇടപെട്ടു കൊണ്ടിരിക്കുന്നത്.
ഇത്തരം ചിദ്രശക്തികളെ നാം കരുതിയിരിക്കുകയും പഴയകാലത്തെ സൗഹൃദവും സ്‌നേഹവും ചര്‍ച്ച ചെയ്യപ്പെടുന്ന വേദികള്‍ സംഘടിപ്പിക്കുകയും മതത്തിന്റെ മതില്‍ക്കെട്ടുകള്‍ക്കതീതമായുള്ള സ്‌നേഹസൗഹാര്‍ദ്ദങ്ങള്‍ നിലനിര്‍ത്താന്‍ വേണ്ട പ്രവര്‍ത്തനങ്ങളും ഇടപെടലുകളും എല്ലാവരും ഒന്നച്ച് നടത്തണമെന്നും പരിപാടിയില്‍ സംവദിച്ച വിവിധ സംഘടനാ നേതാക്കള്‍ അഭിപ്രായപ്പെട്ടു.
കോയ കൊണ്ടോട്ടി (കെ.എം.സിസി),ഇല്യാസ് മട്ടന്നൂര്‍ (ഐ.എം.സി.സി),സുധീര്‍ (സംസ്‌കൃതി) ജിജോ ജോണ്‍ (ഫ്രണ്ട്‌സ് ഓഫ് തിരുവല്ല),
സിനാന്‍ മാസ്റ്റര്‍ (ആര്‍.സെ്.സി) പ്രസംഗിച്ചു.
ഐസിഎഫ നാഷണല്‍ എജുക്കേഷന്‍ പ്രസിഡണ്ട് അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി, പബ്ലിക്കേഷന്‍ പ്രസിഡണ്ട് അഹമ്മദ് സഖാഫി പേരാമ്പ്ര, അഷറഫ് സഖാഫി തിരുവള്ളൂര്‍, സയ്യിദ് ശിഹാബ് തങ്ങള്‍, ഫഖ്‌റുദ്ദീന്‍ പെരിങ്ങോട്ടുകര തുടങ്ങിയവര്‍ സംബന്ധിച്ചു. ഹാരിസ് തിരുവള്ളൂര്‍ സ്വാഗതവും റഷീദ് വൈലത്തൂര്‍ നന്ദിയും പറഞ്ഞു.