Archived Articles
ഖത്തര്‍ പ്രധാന മന്ത്രിയും ഈജിപ്ത്ഷ്യന്‍ പ്രധാന മന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനി ഈജിപ്ത് പ്രധാനമന്ത്രി ഡോ. മൊസ്തഫ കമാല്‍ മദ്ബൗലിയുമായി അമീരി ദിവാനില്‍ ഔദ്യോഗിക ചര്‍ച്ച നടത്തി.
സെഷനില്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും വിവിധ മേഖലകളില്‍, പ്രത്യേകിച്ച് സാമ്പത്തിക, വ്യാപാര മേഖലകളില്‍ വിശാല ചക്രവാളങ്ങളിലേക്ക് അവരെ ഉത്തേജിപ്പിക്കുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തു. കൂടാതെ പൊതുവായ ആശങ്കയുയര്‍ത്തുന്ന പ്രമുഖ പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളും സെഷന് കൈകാര്യം ചെയ്തു.