ഊര്‍ജകാര്യ സഹമന്ത്രി നോര്‍ത്ത് ഫീല്‍ഡ് വിപുലീകരണ പദ്ധതി സന്ദര്‍ശിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഊര്‍ജകാര്യ സഹമന്ത്രിയും ഖത്തര്‍ എനര്‍ജി പ്രസിഡന്റും സിഇഒയും ഖത്തര്‍ഗാസ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ സാദ് ഷെരീദ അല്‍ കഅബിയും മുതിര്‍ന്ന ഖത്തര്‍ എനര്‍ജി, ഖത്തര്‍ഗാസ് എക്‌സിക്യൂട്ടീവുകളും ചേര്‍ന്ന് അടുത്തിടെ റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. പദ്ധതിയുടെ പുരോഗതിക്ക് സാക്ഷ്യം വഹിക്കാന്‍ ഫീല്‍ഡ് വിപുലീകരണ പദ്ധതി വിലയിരുത്തി.
പര്യടനത്തിനിടെ, പദ്ധതിയില്‍ കൈവരിച്ച സുപ്രധാന പുരോഗതിയെക്കുറിച്ച് മന്ത്രിയും അനുഗമിക്കുന്ന പ്രതിനിധി സംഘവും വിശദീകരിച്ചു, കൂടാതെ ലോകോത്തര നിലവാരത്തിലുള്ള ഒരു പദ്ധതി ഏറ്റെടുക്കുന്നതിലെ വെല്ലുവിളികള്‍ സൂക്ഷ്മമായി വീക്ഷിക്കുകയും ബന്ധപ്പെട്ടവരുമായും പ്രോജക്റ്റ് ടീമുകള്‍ , ഇ.പിസി കരാറുകാരുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പ്രോജക്റ്റ് നടപ്പിലാക്കുന്നതിനുള്ള അവരുടെ ശ്രമങ്ങള്‍ക്ക് മന്ത്രിയും സംഘവും നന്ദി പറഞ്ഞു.