Archived Articles
സൂഖ് വാഖിഫ് ഹണി ആന്‍ഡ് ഡേറ്റ്സ് ഫെസ്റ്റിവല്‍ ഇന്ന് മുതല്‍
അമാനുല്ല വടക്കാങ്ങര
ദോഹ. സൂഖ് വാഖിഫ് ഹണി ആന്‍ഡ് ഡേറ്റ്സ് ഫെസ്റ്റിവല്‍ ഇന്ന് മുതല്‍ മാര്‍ച്ച് 11 വരെ സൂഖ് വാഖിഫിലെ അല്‍ അഹമ്മദ് സ്‌ക്വയറില്‍ നടക്കുമെന്ന് പ്രൈവറ്റ് എഞ്ചിനീയറിംഗ് ഓഫീസിലെ ഫെസ്റ്റിവലിന്റെ സംഘാടക സമിതി അറിയിച്ചു.
ഫെസ്റ്റിവലില്‍ 25 അറബ്, ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 160 ഫാമുകളും കമ്പനികളും പങ്കെടുക്കും
ഇന്ന് വൈകുന്നേരം 4 മണിക്ക് ഉദ്ഘാടനം നടക്കും. അതിനുശേഷം, എക്‌സിബിഷന്‍ എല്ലാ ദിവസവും രാവിലെ 9 മുതല്‍ 12 വരെയും വൈകുന്നേരം 4 മുതല്‍ 9 വരെയും പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കും.