
ഷക്കീര്‍ ചീരായിക്ക് ഖത്തര്‍ വെളിച്ചത്തിന്റെ ആദരം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ പ്രവാസിയും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ ഷക്കീര്‍ ചീരായിയെ ഖത്തര്‍ വെളിച്ചം ആദരിച്ചു. വെളിച്ചം മാസാന്തര യോഗത്തില്‍ അലി ഇന്റര്‍നാഷണല്‍ എം.ഡി യും സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകനുമായ കെ. മുഹമ്മദ് ഈസയാണ് വെളിച്ചത്തിന്റെ മെമോന്റോ നല്‍കി ആദരിച്ചത്.
പ്രതികൂലമായ കാലാവസ്ഥയിലും 30 മണിക്കൂര്‍ 34 മിനിറ്റ് 09 സെക്കന്റ് സമയ ദൈര്‍ഘ്യത്തില്‍ സൗദി അതിര്‍ത്തിയായ അബൂ സംറയില്‍ നിന്നും ഖത്തറിന്റെ മറ്റൊരു അറ്റമായ റുവൈസ് പോര്‍ട്ട് വരെ 192.14 കിലോമീറ്റര്‍ ദൂരം താണ്ടിയാണ് ഷക്കീര്‍ ചീരായി വേള്‍ഡ് ഗിന്നസില്‍ ഓടിക്കയറിയത്.
തുനീഷ്യന്‍ വംശജന്‍ സഡോക് കോച്ച്ബാറ്റി സ്ഥാപിച്ച 34 മണിക്കൂര്‍ 18 മിനിറ്റ് 19 സെക്കന്റ് എന്ന വേള്‍ഡ് റെക്കോര്‍ഡാണ് തലശ്ശേരി സ്വദേശി ഷക്കീര്‍ നിശ്ചയദാര്‍ഢ്യം കൊണ്ടും കഠിന പരിശ്രമം കൊണ്ടും പഴങ്കഥയാക്കിയത്.
ശക്തമായ വടക്ക് പടിഞ്ഞാറന്‍ കാറ്റും, തണുപ്പും, പൊടിക്കാറ്റും വെല്ലുവിളികളായപ്പോള്‍ മനക്കരുത്തും നിശ്ചയദാര്‍ഢ്യവും കൊണ്ട് വേള്‍ഡ് ഗിന്നസിലേക്ക് ഓടിക്കയറിയ ഷക്കീര്‍ ചീരായി പ്രവാസി മലയാളികള്‍ക്കഭിമാനമാവുകയായിരുന്നു.
ആദരവ് ഏറ്റുവാങ്ങിയ ഷക്കീര്‍ ചീരായി നല്‍കിയ അംഗീകാരത്തിന് ഖത്തര്‍ വെളിച്ചത്തിന് നന്ദി പറഞ്ഞതോടൊപ്പം ദൈനംദിന വ്യായാമത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സദസ്സിനെ ഓര്‍മ്മപ്പെടുത്തി.
ചടങ്ങ് കെ. മുഹമ്മദ് ഈസ സാഹിബ് ഉദ്ഘാടനം ചെയ്തു. മുഹ്യുദ്ധീന്‍ (മെയ്തക്ക) വെളിയംകോട്, റഫീഖ് സൂപി, ജലീല്‍ പി. കെ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
ശഫാഅത്ത് വെളിയംകോട് അധ്യക്ഷത വഹിച്ചു. സുബൈര്‍ ചാന്തിപ്പുറം സ്വാഗതവും റഫീഖ് പന്തല്‍ നന്ദിയും പറഞ്ഞു. പകാശിപ്പിച്ചു.