ഫോസ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി
അമാനുല്ല വടക്കാങ്ങര
ദോഹ : മലബാറിലെ വിദ്യാഭ്യാസ വിപ്ലവത്തിന് തിരി തെളിച്ച ഫാറൂഖ് കോളേജിന്റെ എഴുപത്തി അഞ്ചാം വാര്‍ഷികം, അതിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഫോസ എഴുപത്തി അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. പരിപാടിയുടെ കര്‍ട്ടന്‍ റൈസര്‍ ഈയിടെ ദോഹയില്‍ നടന്നു.
ഫാറൂഖ് കോളേജില്‍ നിന്നും വിവിധ കാലഘട്ടങ്ങളില്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഒത്തു ചേര്‍ന്നപ്പോള്‍ അത് തലമുറകളുടെ സംഗമമായി മാറി. ദോഹയിലെ വിവിധ മേഖലകളില്‍ തിളങ്ങി നില്‍ക്കുന്ന വ്യക്തിത്വങ്ങളുടെ പങ്കാളിത്തം പരിപാടിക്ക് മാറ്റ് കൂട്ടി.
ഫോസ ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ് അസ്‌കര്‍ റഹ്‌മാന്‍ അധ്യക്ഷത വഹിച്ച പരിപാടി ദോഹയിലെ ഏറ്റവും സീനിയറായ പൂര്‍വ്വ വിദ്യാര്‍ത്ഥി എന്‍ജിനീയര്‍ ഷാഹുല്‍ ഹമീദ് കാസര്‍ക്കോട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഫോസ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ ഹസ്സന്‍ കോയ മുഖ്യാതിഥിയായിരുന്നു.
എഴുപത്തഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ നടത്തുന്നതിന്ന് വേണ്ടിയുള്ള വിപുലമായ ഓര്‍ഗനൈസിംഗ് കമ്മിറ്റിക്ക് ചടങ്ങില്‍ രൂപം നല്‍കുകയും കമ്മിറ്റിയുടെ പ്രഖ്യാപനം പ്രസിഡണ്ട് അസ്‌കര്‍ റഹിമാന്‍ നടത്തുകയും ചെയ്തു.
ഓര്‍ഗ്ഗനൈസിംഗ് കമ്മിറ്റിയുടെ ചെയര്‍മാനായി മശ്ഹൂദ് തിരുത്തിയാടിനെയും ജനറല്‍ കണ്‍വീനറായി അഡ്വ ഇഖ്ബാലിനെയും തിരഞ്ഞെടുത്തു.
കമ്മിറ്റിയുടെ മുഖ്യ രക്ഷാധികാരിയായി ടി.എ.ജെ. ഷൗക്കത്തലിയെയും രക്ഷാധികരികളായി അസീസ് അക്കര, എസ്.എ.എം. ബഷീര്‍, ജാഫര്‍ ബലാക്കില, അബൂതയ്യിബ് .എം .വി എന്നിവരെയും തിരഞ്ഞെടുത്തു.
മറ്റു ചുമതലകളുടെ ലീഡേര്‍സായി ബഷീര്‍ അഹമ്മദ്, അഡ്വ. നൗഷാദ്, സുനിത ( വൈസ് ചെയര്‍പേര്‍സണ്‍സ്),സുബൈര്‍ വലിയപറമ്പ, മനാഫ് എം ടി, സി പി അഷ്റഫ് , ഹിബ ( കണ്‍വീനേര്‍സ്)
ഷഹീര്‍ , ഫായിസ് അരോമ ( ഫിനാന്‍സ്) ഷുമൈസ് , ജാഫര്‍ എന്‍ കെ ( സ്‌പോണ്‍സര്‍ഷിപ്പ്) നസീഹ. ജസീര്‍ ( ആര്‍ട്ട്‌സ്) ഷമീം, അദീബ ( സ്‌പോര്‍ട്‌സ്) ലുലു മറിയം, ജസ്മിയ ( കള്‍ച്ചറല്‍) ഹാദിയ, മെഹ്‌റുന്നിസ ബഷീര്‍ ( ലേഡീസ് പ്രോഗ്രാം) ഫിറോസ് പി ടി , റഫീഖ് അബൂബക്കര്‍ ( കരിയര്‍ ഗൈഡന്‍സ്) ഡോ. വഹാബ്, ഷഹ്‌സാദ് (മെഡിക്കല്‍) ഹഫീസുല്ല കെ വി, മജീദ് നാദാപുരം, റൗഫ് ( പി ആര്‍ ആന്‍ഡ് മീഡിയ) മുഹമ്മദ് റഈസ് , ഷെഹ്സാദ് നാസര്‍ , ഫായിസ് അബ്ദുല്ല, ജസീല്‍ ( വളണ്ടിയേര്‍സ്) അഫ്താബ് കൊളക്കാടന്‍, ഷമീര്‍ കൊയപ്പത്തൊടി ( സമാപന പരിപാടി ഇന്‍ ചാര്‍ജ്) എന്നിവരെയും തിരഞ്ഞെടുത്തു.
പരിപാടികളുടെ പദ്ധതി രൂപരേഖ പ്രഖ്യാപനം – പ്ലാറ്റിനം ജൂബിലി കമ്മിറ്റി ചെയര്‍മാന്‍ മശ്ഹൂദ് നിര്‍വ്വഹിച്ചു
വിവിധ പദ്ധതികളുടെയും പരിപാടികളുടെയും പ്രഖ്യാപനം യഥാക്രമം, മെഡിക്കല്‍ പ്രോഗ്രാംസ് – അബൂതയ്യിബ് .എം .വി, മീറ്റ് ഫോസ ലജന്‍ഡസ് – ഫോസ ലെജന്‍ഡ്‌സ് ഗ്ലോബല്‍ മീറ്റ് എസ്.എ.എം. ബഷീര്‍, എഡ്യൂക്കേഷന്‍ ആന്‍ഡ് കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാംസ് – അസീസ് അക്കര, വനിതാ വിങ് പ്രോഗ്രാംസ് – നസീഹ മജീദ്, സ്‌പോര്‍ട്‌സ് ആന്‍ഡ് വുമണ്‍ എംപവര്‍മെന്റ് – സുനിത എന്നിവര്‍ പ്രഖ്യാപിച്ചു.
എഴുപത്തഞ്ചു ദിവസത്തെ പരിപാടികളുടെ സമാപന പരിപാടിയായ മെയ് 12 നു നടക്കുന്ന പ്ലാറ്റിനം ജൂബിലി ഫോസ്റ്റാള്‍ജിയ പ്രോഗ്രാം പ്രഖ്യാപനം സമാപന പരിപാടി ചെയര്‍മാന്‍ അഫ്താബ് കൊളക്കാടന്‍ നിര്‍വഹിച്ചു
യോഗത്തില്‍ ഫോസ ജനറല്‍ സെക്രട്ടറി അജ്മല്‍ ബക്കര്‍ സ്വാഗതവും, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ അഡ്വ ഇഖ്ബാല്‍ നന്ദിയും പറഞ്ഞു.