
ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ മാര്‍ച്ച് 11 മുതല്‍ ലുസൈലില്‍
അമാനുല്ല വടക്കാങ്ങര
ദോഹ: 12-ാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ (ക്യുഐഎഫ്എഫ്) മാര്‍ച്ച് 11 മുതല്‍ 21 വരെ ലുസൈലിലെ പുതിയ വാട്ടര്‍ഫ്രണ്ട് ലൊക്കേഷനില്‍ നടക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സും ഖത്തര്‍ ടൂറിസവും അറിയിച്ചു.
2022 ഫിഫ ലോകകപ്പ് ഫൈനല്‍ ആഘോഷങ്ങളുടെ പര്യായമായ ലുസൈല്‍ ബൊളിവാര്‍ഡിലെ ലുസൈല്‍ ടവറുകളുടെ ഐക്കണിക് വാസ്തുവിദ്യയ്ക്കിടയിലുള്ള അല്‍ സാദ് പ്ലാസയിലെ മനോഹരമായ അന്തരീക്ഷത്തില്‍ ഈ വര്‍ഷം ലോകത്തിലെ ഏറ്റവും മികച്ച പാചകരീതികള്‍ ആഘോഷിക്കും.