
എ എഫ് സി ഏഷ്യന്‍ കപ്പും ഫിഫ 2022 ലോകകപ്പ് ഖത്തര്‍ പോലെ സവിശേഷമാകും
അമാനുല്ല വടക്കാങ്ങര
ദോഹ: എ എഫ്സി ഏഷ്യന്‍ കപ്പും ഫിഫ 2022 ലോകകപ്പ് ഖത്തര്‍ പോലെ സവിശേഷമാകുമെന്ന് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (എഎഫ്സി) പ്രസിഡന്റ് ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫ. അടുത്ത വര്‍ഷം ജനുവരിയില്‍ ഖത്തറില്‍ നടക്കുന്ന എഎഫ്സി ഏഷ്യന്‍ കപ്പും വന്‍ വിജയമാകുമെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സിയോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.