
കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കി ഖത്തര്‍ മന്ത്രി സഭ
അമാനുല്ല വടക്കാങ്ങര
ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കി ഖത്തര്‍ മന്ത്രി സഭ . ആരോഗ്യ കേന്ദ്രങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നതൊഴികെയുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കാന്‍ പുതിയ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച അമീരി ദിവാനില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.