
പുളിക്കല്‍ പറമ്പ് മഹല്ല് ഖത്തര്‍ കൂട്ടായ്മ കുടുംബ സംഗമം നടത്തി
അമാനുല്ല വടക്കാങ്ങര
ദോഹ: മലപ്പുറം ജില്ലയിലെ മങ്കട പഞ്ചായത്തിലെ പുളിക്കല്‍ പറമ്പ് നിവാസികളുടെ കൂട്ടായ്മയായ പുളിക്കല്‍ പറമ്പ് മഹല്ല് ഖത്തര്‍കൂട്ടായ്മ കുടുംബ സംഗമം നടത്തി. ചടങ്ങില്‍ സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ മഹല്ല് പ്രസിഡന്റ് മൂചിക്കല്‍ അബ്ദുല്‍ സമദ് സാഹിബിന് സ്വീകരണം നല്‍കി.
40 ഓളം പേര്‍ പരിപാടിയില്‍ സംബന്ധിച്ചു. ഡോ. ബാസിത്, ഉമ്മര്‍ കോയ സാഹിബ്, സിയാഹുറഹ്‌മാന്‍, നജീബ് മങ്കട തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.