Archived Articles
ലുസൈല്‍ യൂണിവേഴ്സിറ്റി പ്രസ് ആരംഭിക്കുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ലോകത്ത് നടക്കുന്ന വൈജ്ഞാനിക വിപ്‌ളവത്തിന്റെ ഭാഗമായി ലുസൈല്‍ യൂണിവേഴ്സിറ്റി പ്രസ് ആരംഭിക്കുന്നു. ആഗോള തലത്തില്‍ വൈജ്ഞാനിക മുന്നേറ്റം നടത്തുന്നതിന് വിവിധ വിജ്ഞാന മേഖലകളിലെ എഴുത്തുകാരും വായനക്കാരും തമ്മിലുള്ള ഒരു ലിങ്കായി പ്രത്യേക, അധ്യാപന, റഫറന്‍സ് പുസ്തകങ്ങളും ശാസ്ത്ര ജേണലുകളും പ്രസിദ്ധീകരിക്കാനാണ് നീക്കം.
പേപ്പര്‍, ഡിജിറ്റല്‍, ഓഡിയോ, ഓപ്പണ്‍ ആക്സസ് ഫോര്‍മാറ്റുകളിലും കാഴ്ച വൈകല്യമുള്ളവരുടെ ആവശ്യങ്ങള്‍ക്കനുസൃതമായും പ്രസിദ്ധീകരണങ്ങള്‍ പുറത്തിറങ്ങുമെന്ന് സര്‍വകലാശാല അറിയിച്ചു.