ഇന്ത്യന്‍ അപെക്‌സ് ബോഡികളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട കെഎംസിസി നേതാക്കള്‍ക്ക് സ്വീകരണം
അമാനുല്ല വടക്കാങ്ങര
ദോഹ.ഖത്തറിലെ ഇന്ത്യന്‍ എംബസി പെക്‌സ് ബോഡികളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട കെഎംസിസി നേതാക്കള്‍ക്ക് കോഴിക്കോട് ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. ഐ.സി.ബി.എഫ്. ഉപദേശക സമിതി ചെയര്‍മാന്‍ എസ്. എ. എം. ബഷീര്‍, മാനേജിംഗ് കമ്മറ്റി അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഐ.സി.സി. മാനേജിംഗ് കമ്മറ്റി അംഗം ജാഫര്‍ ഖാന്‍ കേച്ചേരി എന്നിവര്‍ക്കാണ് സ്വീകരണമൊരുക്കിയത്.
കെഎംസിസി ആസ്ഥാനത്ത് നടന്ന സ്വീകരണ പരിപാടിയില്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് ടി.ടി. കുഞ്ഞമ്മദ് ബൊക്കെ നല്‍കി .ജില്ലാ ജെനറല്‍ സെക്രെട്ടറി അതീഖ് റഹ്‌മാന്‍ , ജില്ലാ ഭാരവാഹികളായ ഷരീഫ് പിസി, നവാസ് കോട്ടക്കല്‍ , റുബിനാസ് കൊട്ടേടത്ത്, സ്റ്റേറ്റ് കമ്മിറ്റി ഉപാധ്യക്ഷന്‍ ഒ എ കരിം, സ്റ്റേറ്റ് ഉപദേശക സമിതി അംഗങ്ങളായ ഡോ.എം.പി.ഷാഫി ഹാജി, അന്‍വര്‍ ബാബു വടകര, മുന്‍ ജില്ലാ ഭാരവാഹികളായ ബഷീര്‍ ഖാന്‍, മുഹമ്മദലി തിരുവമ്പാടി എന്നിവര്‍ സംബന്ധിച്ചു.