ഇരഞ്ഞി പ്രവാസി കൂട്ടായ്മ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു
ദോഹ. കണ്ണൂര്‍ ജില്ലയിലെ കടവത്തൂര്‍ ഇരഞ്ഞിന്‍കീഴ് പ്രദേശത്ത് നിന്ന് ഖത്തറില്‍ എത്തിച്ചേര്‍ന്നവരുടെ കൂട്ടായ്മ അല്‍റയ്യാന്‍ പാര്‍ക്കില്‍ വെച്ച് വിപുലമായ ഇഫ്താര്‍ സംഘടിപ്പിച്ചു. പ്രദേശവാസികളുടെ പരസ്പര സഹായ സഹകരണം ഉറപ്പ് വരുത്തുന്നതിനു ഇത്തരം ഒത്തുകൂടലുകള്‍ സഹായിക്കും എന്ന് ഇഫ്താര്‍ മീറ്റില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
അഡ്വ. മുഹമ്മദ് എടക്കുടി, അബ്ദുല്ല പൊയില്‍, ഷബീര്‍ പി പി, അര്‍ഷാദ് കെ കെ, ഫൈസല്‍ എടക്കുടി, സലീല്‍ സി , അയ്യൂബ് കെ എം, ജാസിം എം, നസീര്‍ എ കെ, നാസിഹ് എം വി നേതൃത്വം നല്‍കി.
