ഡെന്മാര്‍ക്കില്‍ വിശുദ്ധ ഖുര്‍ആനിന്റെ പകര്‍പ്പ് തുടര്‍ച്ചയായി കത്തിക്കുന്നതിനെ ശക്തമായി അപലപിച്ച് ഖത്തര്‍
ദോഹ. ഡാനിഷ് തലസ്ഥാനമായ കോപ്പന്‍ഹേഗനില്‍ വിശുദ്ധ ഖുര്‍ആനിന്റെ പകര്‍പ്പ് തുടര്‍ച്ചയായി കത്തിക്കുന്നതിനെ ശക്തമായി അപലപിച്ച് ഖത്തര്‍ . ഈ ഹീനമായ സംഭവം ലോകത്തെ രണ്ട് ബില്യണിലധികം വരുന്ന മുസ് ലിംകളുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുമെന്നതിനാല്‍ മത വിദ്വേഷ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഡാനിഷ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ വിശുദ്ധ ഖുര്‍ആനിന്റെ ആവര്‍ത്തിച്ചുള്ള ലംഘനം അനുവദിക്കുന്നത് വിദ്വേഷവും അക്രമവും വളര്‍ത്തുമെന്നും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെ മൂല്യങ്ങള്‍ക്ക് ഭീഷണിയാകുമെന്നും വെറുപ്പുളവാക്കുന്ന ഇരട്ടത്താപ്പ് വെളിപ്പെടുത്തുമെന്നും വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.
വിശ്വാസം, വംശം അല്ലെങ്കില്‍ മതം എന്നിവയെ അടിസ്ഥാനമാക്കിയുള്ള എല്ലാത്തരം വിദ്വേഷ പ്രസംഗങ്ങളും ഖത്തര്‍ പൂര്‍ണ്ണമായും നിരസിക്കുന്നതായി മന്ത്രാലയം ആവര്‍ത്തിച്ചു.