Uncategorized
രാജ്യത്തിന്റെ വികസന പ്രക്രിയയില്‍ ശാസ്ത്ര ഗവേഷണത്തിന്റെ പങ്ക് പ്രധാനം
അമാനുല്ല വടക്കാങ്ങര
ദോഹ.രാജ്യത്തിന്റെ വികസന പ്രക്രിയയില്‍ ശാസ്ത്ര ഗവേഷണത്തിന്റെ പങ്ക് പ്രധാനമാണെന്ന് ഖത്തര്‍ യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. ഹസന്‍ ബിന്‍ റാഷിദ് അല്‍ ദര്‍ഹാം അഭിപ്രായപ്പെട്ടു. റമദാന്‍ പുസ്തകമേളയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിച്ച റമദാന്‍ മജ്ലിസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹമന്ത്രിയും ഖത്തര്‍ നാഷണല്‍ ലൈബ്രറി പ്രസിഡന്റുമായ ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കവാരി, സാംസ്‌കാരിക മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥര്‍, ഒരു കൂട്ടം പണ്ഡിതര്‍, ബുദ്ധിജീവികള്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
