Uncategorized
നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പുതിയ കാമ്പസ് ഉദ്ഘാടനം നാളെ
ദോഹ : ഖത്തറിലെ മുന്‍നിര ഇന്ത്യന്‍ വിദ്യാലയമായ നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ പുതിയ കാമ്പസിന്റെ ഉദ്ഘാടനം നാളെ (വെള്ളി) വൈകുന്നേരം 5.15 ന് നടക്കും. ചടങ്ങില്‍ ഖത്തറിലെ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പ്രതിനിധികളും ഇന്ത്യന്‍ എംബസ്സി പ്രതിനിധികളും മറ്റു വിശിഷ്ടാതിഥികളും പങ്കെടുക്കും.
കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ പ്ലസ് ടു വരെയുള്ള മികവാര്‍ന്ന വിദ്യാഭ്യാസം വിദ്യാര്‍ഥികള്‍ക്കായി വാഗ്ദാനം ചെയ്തുകൊണ്ടാണ് നോബിള്‍ സ്‌കൂള്‍ പുതിയൊരു കാമ്പസ് ആരംഭിക്കുന്നത്.