Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കെഎംസിസി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു

ദോഹ. കെഎംസിസി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്ത്താര്‍ സംഗമം തുമാമയിലുള്ള പേള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്നു. നൂറു കണക്കിന് ആളുകള്‍ പങ്കെടുത്ത സംഗമം ജന.സെക്രട്ടറി സമീര്‍ ഉടുംബുന്തലയുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു . പ്രസിഡന്റ് ലുക്മാനുല്‍ ഹകീമിന്റെ അധ്യക്ഷതയില്‍ സാം ബഷീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

വ്രതത്തിന്റെ അക പെരുമ എന്ന വിഷയത്തില്‍ ഫസലു സാദത്ത് നിസാമി പ്രഭാക്ഷണം നടത്തി. എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് ആശംസ അറിയിച്ചു . സംസ്ഥാന- വിവിധ ജില്ലാ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു .സീനിയര്‍ നേതാക്കന്മാരായ ഡോ.എംപി ഷാഫി ഹാജി , കെഎസ് മുഹമ്മദ് കുഞ്ഞി , എംടിപി മുഹമ്മദ് കുഞ്ഞി ,എംവി ബഷീര്‍ ,സാദിഖ് പാക്യാര ജില്ലാ നേതാക്കളായ ആദം കുഞ്ഞി ,നാസര്‍ കൈതക്കാട് ,ഷാനിഫ് പൈക ,കെബി മുഹമ്മദ് ബായാര്‍ ,സാദിഖ് കെസി ,അഷ്റഫ് ആവിയില്‍ ,മൊയ്ദു ബേക്കല്‍ , വിവിധ മണ്ഡലം നേതാക്കന്മാര്‍ സംഗമത്തിന് നേതൃത്വം നല്‍കി.ജില്ലാ ട്രഷറര്‍ സിദീഖ് മണിയന്‍പാറ നന്ദി പറഞ്ഞു.

Related Articles

Back to top button