പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ കുടല്‍ കാന്‍സര്‍ ബോധവല്‍ക്കരണ മാസ കാമ്പയിന്‍ സമാപിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ‘തടയാന്‍ കഴിയുന്നതും ചികിത്സിക്കാവുന്നതും സുഖപ്പെടുത്താവുന്നതും’ എന്ന തലക്കെട്ടില്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ നടത്തിയ ഒരു മാസം നീണ്ട കുടല്‍ കാന്‍സര്‍ ബോധവല്‍ക്കരണ കാമ്പയിന്‍ വിജയകരമായി സമാപിച്ചു.
ഖത്തറിലെ എല്ലാ സ്ത്രീകളെയും പുരുഷന്മാരെയും കുടല്‍ കാന്‍സര്‍ പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്താനാകുന്ന ഒരു ടെസ്റ്റ് നടത്തി സ്‌ക്രീനിംഗ് നടത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നതിനാണ് കാമ്പെയ്ന്‍ ലക്ഷ്യമിട്ടത്. നേരത്തെയുള്ള കണ്ടെത്തല്‍ കുടല്‍ അര്‍ബുദം ചികിത്സിക്കാവുന്നതാക്കി മാറ്റുകയും പൂര്‍ണ്ണമായ രോഗശമനത്തിനുള്ള സാധ്യത 90% വരെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും സ്‌ക്രീന്‍ ഫോര്‍ ലൈഫ് പ്രോഗ്രാമിലൂടെ ആനുകാലിക പരിശോധന നടത്തുകയും ചെയ്യുക എന്നതാണ് കുടല്‍ കാന്‍സര്‍ തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം.
കുടല്‍ അര്‍ബുദം നേരത്തേ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനും ഖത്തറിലെ 50 വയസ്സിന് ഇടയില്‍ പ്രായമുള്ള എല്ലാ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഫെക്കല്‍ ഇമ്മ്യൂണോകെമിക്കല്‍ ടെസ്റ്റ് (എഫ്‌ഐടി ടെസ്റ്റ്) എന്നറിയപ്പെടുന്ന സൗജന്യ മലവിസര്‍ജ്ജന പരിശോധന പ്രോത്സാഹിപ്പിക്കുന്നതിനുമാണ് കുടല്‍ കാന്‍സര്‍ ബോധവല്‍ക്കരണ മാസം
ശ്രദ്ധ കേന്ദ്രീകരിച്ചത്.