ഖത്തറിലെ കമ്പനികള്‍ മെയ് 31 നകം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കണം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ കമ്പനികള്‍ 2022 ലെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ സഹിതം മെയ് 31 നകം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കണമെന്ന് ജനറല്‍ ടാക്‌സ് അതോരിറ്റി ഓര്‍മിപ്പിച്ചു.
ഏപ്രില്‍ 30 നാണ് ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചില സാങ്കേതിക സൗകര്യങ്ങള്‍ പരിഗണിച്ച് കണക്കുകള്‍ സമര്‍പ്പിക്കുവാന്‍ മെയ് 31 വരെ സമയം നീട്ടിനില്‍കുകയായിരുന്നു.
മെയ് 31 നകം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്ക് പ്രതിദിനം 500 റിയാല്‍ തോതില്‍ പിഴയടക്കേണ്ടി വരും.