വന്ദേ ഭാരത് എക്‌സ്പ്രസ്സ് ട്രെയിനിന് തിരുവല്ലയില്‍ സ്റ്റോപ്പ് അനുവദിക്കണം : പത്തനംതിട്ട ജില്ലാ പ്രവാസി സംഘടനകള്‍
ദോഹ :കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്‌സ്പ്രസ്സ് ട്രെയിനിന് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഉള്‍പെടുന്ന പത്തനംത്തിട്ട ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷനായ തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് പത്തനതിട്ട ജില്ലയിലെ പ്രവാസി സംഘടന ഭാരവാഹികള്‍ റെയില്‍വേ മന്ത്രി അശിനി വെഷനയ്ക്കും, വിദേശകാര്യ സഹമന്ത്രി വി. മുരളിധാരനും, റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും നല്‍കിയ നിവേദനത്തില്‍ ആവശ്യപെട്ടു.
തീര്‍ഥാടന കേന്ദ്രമായ ശബരിമല, പരുമല, മഞ്ഞനിക്കര, ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത കണ്‍വെന്‍ഷന്‍ നടക്കുന്ന മാരമണ്‍, ഹിന്ദുമത കണ്‍വെന്‍ഷന്‍ നടക്കുന്ന ചെറുകോല്‍ പുഴ, കുളത്തൂര്മുഴി, മാടമണ്‍ ശ്രീനാരായണ കണ്‍വെന്‍ഷന്‍ തുടങ്ങിയവയില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് തിരുവല്ലയിലെ സ്റ്റോപ്പ് ഗുണകരമാകും.
വിവിധ സംഘടനകളെ പ്രധിനിധികരിച്ചു ജിജി ജോണ്‍ (ഫോട്ടാ), ജോണ്‍ സി എബ്രഹാം (തിരുവല്ല എം.ജി.എം അലുംനി), തോമസ് കുര്യന്‍ നെടുംത്തറയില്‍ (തിരുവനന്തപുരം എയര്‍പോര്‍ട്ട് യുസേര്‍സ് ഫോറം ഇന്‍ ഖത്തര്‍), ബെന്നി ജോര്‍ജ് (കോഴന്‍ചേരി സൈന്റ് തോമസ് കോളേജ് അലുംനി), തോമസ് കണ്ണംകര (മധ്യതിരുവിതാംകൂര്‍ സഹൃദയ വേദി), കുരുവിള കെ ജോര്‍ജ് (ഇന്‍കാസ് പത്തനംത്തിട്ട) എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.