Uncategorized

കേരള എന്റര്‍പ്രണേര്‍സ് ക്ലബ്ബ് വാര്‍ഷിക ജനറല്‍ ബോഡി യോഗവും സുഹൂര്‍ മീറ്റും


അമാനുല്ല വടക്കാങ്ങര

ദോഹ. കേരള എന്റര്‍പ്രണേര്‍സ് ക്ലബ്ബ് വാര്‍ഷിക ജനറല്‍ ബോഡി യോഗവും സുഹൂര്‍ മീറ്റും സംഘടിപ്പിച്ചു. കെ.ഇ.സി ചെയര്‍മാന്‍ മുനീഷ് എ.സി പരിപാടി ഉദ്ഘാടനം ചെയ്തു. ഖത്തറിലെ ചെറുകിട സംരംഭകര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പുതുതായി ഈ രംഗത്തേക്ക് കടന്നു വരുന്നവര്‍ക്ക് പ്രോത്സാഹനവും നല്‍കി പരസ്പരം കരുതലാവുന്നൊരു ബിസിനസ് സംസ്‌കാരം വളര്‍ത്തിയെടുക്കുകയെന്നതാണ് കെ.ഇ.സി ലക്ഷ്യം വെക്കുന്നതെന്നും അതിനുതകുന്നതായിരുന്നു കെ.ഇ.സി കഴിഞ വര്‍ഷം ദോഹയില്‍ സംഘടിപ്പിച്ച ബിസിനസ് എക്‌സലന്‍സ് അവാര്‍ഡെന്നും അദ്ദേഹം പറഞ്ഞു.

കെ.ഇ.സി പ്രസിഡണ്ട് മുഹമ്മദ് ഷരീഫ് ചിറക്കല്‍ അദ്ധ്യക്ഷത വഹിച്ചു. അന്‍ വര്‍ ഹുസൈന്‍ വാണിയമ്പലം മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഹാനി മഞ്ചാട്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.ഇ.സി വൈസ് ചെയര്‍മാന്‍ മജീദ് അലി, ട്രഷറര്‍ അസ്ഹറലി തുടങ്ങിയവര്‍ സംസാരിച്ചു. കെ.ഇ.സി അംഗങ്ങളുടെ പുതിയ സംരംഭമായ ടെസ്റ്റി വണ്‍ ഫുഡ് പ്രൊഡക്റ്റിന്റെ ഖത്തറില്‍ ഉല്പാദിപ്പിച്ച വെളിച്ചെണ്ണയുടെ പ്രൊഡക്റ്റ് ലോഞ്ചും നടത്തി. ഭാരവാഹികളായ ഷിഹാബ് വലിയകത്ത്, അബ്ദുറസാഖ്, മന്‍സൂര്‍ പുതിയ വീട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പരിപാടി സുഹൂറോടെ സമാപിച്ചു.

Related Articles

Back to top button
error: Content is protected !!