Breaking NewsUncategorized
ഹയ്യ പോര്‍ട്ടലിലൂടെ ഖത്തര്‍ നിവാസികള്‍ക്ക് പരമാവധി അഞ്ച് അതിഥികള്‍ക്ക് വരെ ആതിഥേയത്വം വഹിക്കാം
അമാനുല്ല വടക്കാങ്ങര
ദോഹ: അവധിക്കാലത്തിനോ ബിസിനസ്സിനോ വേണ്ടിയുള്ള ഖത്തര്‍ സന്ദര്‍ശനം എളുപ്പമാക്കുന്നതിനായി ഹയ്യ പോര്‍ട്ടല്‍ അപ്ഡേറ്റ് ചെയ്തു. കുടുംബാംഗങ്ങളെ ക്ഷണിക്കാന്‍ ആഗ്രഹിക്കുന്ന താമസക്കാര്‍ക്ക് പോര്‍ട്ടലില്‍ ഹോസ്റ്റായി സൈന്‍ അപ്പ് ചെയ്യാനും ഒരു പ്രോപ്പര്‍ട്ടി ചേര്‍ക്കാനും പോര്‍ട്ടലില്‍ സൗകര്യമുണ്ട്. ‘മെട്രാഷ്2 ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സാധുവായ ക്യുഐഡിയും വിലാസത്തിന്റെ തെളിവും ഉള്ള ഏതൊരു ഖത്തര്‍ നിവാസികള്‍ക്കും ഹയ്യയില്‍ ഹോസ്റ്റായി സൈന്‍ അപ്പ് ചെയ്യാനും പ്രോപ്പര്‍ട്ടി ചേര്‍ക്കാനും കഴിയും.രജിസ്റ്റര്‍ ചെയ്ത വസ്തുവില്‍ പരമാവധി 5 അതിഥികളെയാണ് ചേര്‍ക്കാനാവുക.
കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ലിസ്റ്റിലേക്ക് ഒരിക്കല്‍ ചേര്‍ത്ത അതിഥിയെ നീക്കം ചെയ്യാന്‍ കഴിയില്ല. അതിനാല്‍ അതിഥികളെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കണം.
