ഈദുല്‍ ഫിത്വര്‍ അവധി ആരംഭിച്ചതോടെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ തിരക്കേറി , യാത്രക്കാര്‍ ശ്രദ്ധിക്കുക
അമാനുല്ല വടക്കാങ്ങര
ദോഹ: ഈദുല്‍ ഫിത്വര്‍ അവധി ആരംഭിച്ചതോടെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ തിരക്കേറി , യാത്രക്കാര്‍ ശ്രദ്ധിക്കുക
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹ്രസ്വകാല പാര്‍ക്കിംഗ് ഏപ്രില്‍ 22 വരെയും ഏപ്രില്‍ 27 മുതല്‍ മെയ് 1 വരെയും ആദ്യത്തെ 60 മിനിറ്റ് സൗജന്യമാണ്.
വാഹനങ്ങള്‍ ഹ്രസ്വകാല കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ ആളുകളെ കയറ്റാനും ഇറക്കാനും ഉപയോഗിക്കണം. സ്വകാര്യ വാഹനങ്ങള്‍ അറൈവല്‍, ഡിപ്പാര്‍ച്ചര്‍ ഏരിയകളിലെ കര്‍ബ്‌സൈഡ് ഉപയോഗിക്കരുത്.
എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ യാത്രക്കാര്‍ക്ക് ടാക്‌സി, ബസ്, മെട്രോ സ്റ്റേഷന്‍ എന്നിങ്ങനെയുള്ള ഒന്നിലധികം പൊതുഗതാഗത ഓപ്ഷനുകള്‍ ലഭ്യമാണ്.
വിമാനം പുറപ്പെടുന്ന സമയത്തിന് 3 മണിക്കൂര്‍ മുമ്പെങ്കിലും എയര്‍പോര്‍ട്ടിലെത്തണം.
ഏപ്രില്‍ 23 വരെ ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാര്‍ക്ക് ഫ്‌ളൈറ്റ് പുറപ്പെടുന്നതിന് 12 മണിക്കൂര്‍ മുതല്‍ 4 മണിക്കൂര്‍ വരെ നേരത്തെ ചെക്ക്-ഇന്‍ ചെയ്യാനുള്ള സൗകര്യമുണ്ട്.
ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്ക് സെല്‍ഫ് സര്‍വീസ് ചെക്ക്-ഇന്‍, ബാഗ്-ഡ്രോപ്പ് സൗകര്യങ്ങളും പ്രയോജനപ്പെടുത്താം.
18 വയസ്സിന് മുകളിലുള്ള യാത്രക്കാര്‍ക്ക് അവരുടെ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിമാനത്താവളത്തില്‍ ഇ-ഗേറ്റ് സേവനങ്ങള്‍ പ്രയോജനപ്പെടുത്താം.
പുറപ്പെടുന്നതിന് 60 മിനിറ്റ് മുമ്പ് ചെക്ക്-ഇന്‍ അവസാനിക്കുമെന്നും പുറപ്പെടുന്നതിന് 20 മിനിറ്റ് മുമ്പ് ബോര്‍ഡിംഗ് ഗേറ്റുകള്‍ അടയ്ക്കുമെന്നും യാത്രക്കാരെ ഓര്‍മ്മിപ്പിക്കുന്നു.
സുരക്ഷാ പരിശോധനയ്ക്കിടെ, ദ്രാവകങ്ങള്‍, എയറോസോള്‍, ജെല്‍ എന്നിവ പോലുള്ള നിരോധിത വസ്തുക്കളൊന്നും കൈവശം വയ്ക്കരുത്
മൊബൈല്‍ ഫോണുകളേക്കാള്‍ വലിപ്പമുള്ള ഇലക്ട്രോണിക് സാധനങ്ങള്‍ ബാഗുകളില്‍ നിന്ന് മാറ്റി ട്രേകളില്‍ എക്സ്റേ സ്‌ക്രീനിങ്ങിനായി വയ്ക്കണം. ലിഥിയം ബാറ്ററികള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഹോവര്‍ബോര്‍ഡുകള്‍ പോലുള്ള ചെറിയ വാഹനങ്ങള്‍ കൊണ്ടുപോകുന്നത് നിരോധിച്ചിരിക്കുന്നു.