ഖത്തറില്‍ ഇന്നു മുതല്‍ മഴക്ക് സാധ്യത

അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഏപ്രില്‍ 23 ഞായറാഴ്ച മുതല്‍ ആഴ്ചയുടെ പകുതി വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ പ്രധാനമായും ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ചില സമയങ്ങളില്‍ പെട്ടെന്ന് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മഴക്കാലത്ത് എല്ലാവരും ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും വിവരങ്ങള്‍ക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും വകുപ്പ് ആവശ്യപ്പെട്ടു.