ഔഖാഫിന്റെ ഇഫ്താര്‍ പദ്ധതി മൂന്നര ലക്ഷം പേര്‍ പ്രയോജനപ്പെടുത്തി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഔഖാഫ് മന്ത്രാലയം നടപ്പാക്കിയ ഇഫ്താര്‍ പദ്ധതി മൂന്നര ലക്ഷം പേര്‍ പ്രയോജനപ്പെടുത്തിയതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മിക്ക കേന്ദ്രങ്ങളിലും നിരവധി തൊഴിലാളികളും പാവപ്പെട്ടവരുമാണ് ഈ പദ്ധതി പ്രയോജനപ്പെടുത്തിയത്.
