തൊഴിലാളി ദിനം ആഘോഷിച്ച് ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക്കും സീഷോര്‍ ഗ്രൂപ്പും
ദോഹ : അല്‍ഖോറിലെ സീഷോര്‍ ലേബര്‍ ക്യാമ്പിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത് . തൊഴിലിടം ആനന്ദകരമാക്കുന്നതിനുള്ള എളുപ്പവഴികളെക്കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസോടെ ആയിരുന്നു പരിപാടികള്‍ക്ക് തുടക്കം കുറിച്ചത് . ഒലീവ് സുനോ റേഡിയോ നെറ്റ്വര്‍ക്ക് അവതാരകര്‍ ക്ലാസ് നയിച്ചു .തൊഴിലാളികളുടെ നേതൃത്വത്തിലൊരുക്കിയ കലാപരിപാടികള്‍ കാഴ്ചക്കാര്‍ക്ക് വളരെയധികം ആസ്വാദ്യകരമായി.സീഷോര്‍ ഗ്രൂപ്പില്‍ 35 വര്‍ഷമായി ജോലി ചെയ്യുന്ന ജീവനക്കാരെ ആദരിച്ചു. മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് അലി സീഷോര്‍ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തി . തന്റെ നീണ്ട ഖത്തര്‍ പ്രവാസ ജീവിതത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു . ഒലീവ് സുനോ റേഡിയോ നെറ്റ്വര്‍ക്ക് കോ ഫൗണ്ടേഴ്സ് & മാനേജിങ് ഡയറക്ട്മാരായ അമീര്‍ അലിയും , കൃഷ്ണ കുമാറും ,സീഷോര്‍ അഡ്മിന്‍ ഹെഡ് അഭിമാന്‍ തുടങ്ങിയവര്‍ പരിപാടികളില്‍ പങ്കാളികള്‍ ആയി . സീഷോര്‍ സേഫ്റ്റി ഓഫീസേര്‍സ് പുരസ്‌കാരങ്ങളും സമ്മാനിച്ചു .സീഷോര്‍ ഗ്രൂപ്പ് നല്‍കിയ ഉപഹാരം ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക്ക് സാരഥി ജയരാജ് ഏറ്റുവാങ്ങി . ഒലീവ് സുനോ റേഡിയോ അവതാരകര്‍ നിരവധി ഗെയിമുകള്‍ ഒരുക്കിയിരുന്നു . ഡി.ജെ സംഗീതത്തോടെ പരിപാടികള്‍ സമാപിച്ചു .
