ഡോം ഖത്തര്‍ അനുശോചനയോഗം സംഘടിപ്പിച്ചു
ദോഹ : ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതു കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം താനൂരിലെ അതി ദാരുണമായ ബോട്ട് അപകടത്തില്‍ പെട്ട് ജീവന്‍ പൊലിഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് അനുശോചനയോഗം സംഘടിപ്പിച്ചു. ഐ സി സി മുംബൈ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഖത്തറിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു. യോഗത്തില്‍ ബോട്ട് അപകടത്തിലേക്ക് നയിച്ച സുരക്ഷാ വീഴ്ചകളും അപകട സാഹചര്യങ്ങളും ചൂണ്ടികാണിച്ചു. നിയമങ്ങള്‍ നടപ്പിലാക്കാന്‍ ഭരണ സംവിധാനങ്ങള്‍ക്കൊപ്പം ഓരോ പൗരനും സ്വന്തം സുരക്ഷയെ കുറിച്ചുള്ള ബോധവും ബോധ്യവും ഉണ്ടാകുക എന്നതാണ് ഇത്തരം സംഭവങ്ങള്‍ നല്‍കുന്ന സന്ദേശം എന്ന് യോഗത്തില്‍ പങ്കെടുത്തു സംസാരിച്ച ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ പറഞ്ഞു.
മനുഷ്യനിര്‍മിത അപകടങ്ങള്‍ തന്നെയാണ് ഇത്തരത്തിലുള്ള വലിയ നഷ്ടങ്ങള്‍ക്ക് കാരണമെന്ന് ഐ സിസി ഉപദേശക സമിതി അംഗം അഷ്റഫ് ചെറക്കല്‍ അറിയിച്ചു. പ്രസിഡണ്ട് മഷ്ഹൂദ് തിരുത്തിയാട് അധ്യക്ഷത വഹിച്ച ചടങ്ങിന് അബ്ദുല്‍ അസീസ് സ്വാഗതവും ട്രഷറര്‍ കേശവദാസ് നന്ദിയും പറഞ്ഞു.
ചീഫ് കോര്‍ഡിനേറ്റര്‍ ഉസ്മാന്‍ കല്ലന്‍, ഡോക്ടര്‍ ഷഫീഖ് താപ്പി മമ്പാട്, അഡ്വക്കേറ്റ് ജൗഹര്‍, കെ വി ബോബന്‍, ഫായിസ് (ഫോക്കസ് ഖത്തര്‍), എ സി കെ മൂസ താനൂര്‍ (കെഎം സി സി താനൂര്‍), യൂസഫ് പാഞ്ചിളി, അജ്മല്‍ അരീക്കോട് (കെഎംസിസി ഏറനാട്),
അഷ്‌റഫ് (ഖത്തര്‍ ഫ്രണ്ട്‌സ് മമ്പാട് അസോസിയേഷന്‍ പ്രസിഡണ്ട്), അമീന്‍ അന്നാര (ക്യു ടീം ജനറല്‍ സെക്രട്ടറി), മൈന്‍ഡ് ട്യൂണ്‍ വേവ്‌സ് അബ്ദുള്ള തീരുര്‍, അബൂബക്കര്‍ തിരുത്തിയാട് (വി എസ് എഫ് ), നൗഷാദ് അതിരുമട (ഐസി എഫ്), റഹീം (കോഴിക്കോട് പ്രവാസി അസോസിയേഷന്‍), ശരീഫ് കക്കാട്ടിരി ( പറപ്പൂര്‍ പ്രവാസി അസോസിയേഷന്‍) സുരേഷ് ബാബു പണിക്കര്‍, ഹരിശങ്കര്‍, നൂറാ മഷ്ഹൂദ് എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സംസാരിച്ചു.