Uncategorized

യുണീഖ് നഴ്‌സസ് ഡേ ആഘോഷങ്ങള്‍ക് പ്രൗഡഗംഭീരമായ സമാപനം

ദോഹ. ഖത്തറിലെ ഇന്ത്യന്‍ നഴ്‌സിംഗ് സംഘടന, യുണിഖിന്റെ ഈ വര്‍ഷത്തെ നഴ്‌സസ് ദിനാഘോഷം മെയ് 12 വെള്ളിയാഴ്ച ബിര്‍ള പബ്ലിക് സ്‌കൂളില്‍ വെച്ച് നടന്നു.

ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫേഴ്‌സ് അഞ്ചലീന പ്രേമലതയും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആക്ടിങ് ചീഫ് നഴ്‌സിംഗ് ഓഫീസര്‍ മറിയം നൂഹ് മുതാവയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.

ഹമദ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഓഫ് നഴ്‌സിംഗ് സാദിയ അഹ്‌മദ് അല്‍ ഹിബയില്‍, അല്‍ അഹ്‌ലി ഹോസ്പിറ്റല്‍ നഴ്‌സിംഗ് ഡയറക്ടര്‍, ക്ലോടിന്‍ എല്‍ അരയ്ബി, ക്യു ആര്‍ സി ചീഫ് നഴ്‌സ് ജെറോം ഒക്ക്യാന, മറ്റ് വിവിധ നഴ്‌സിംഗ് ഓഫീസര്‍മാര്‍,ബിര്‍ള സ്‌കൂള്‍ ഡയറക്ടര്‍ ഡോ:മോഹന്‍ തോമസ്, ഇന്ത്യന്‍ അപക്‌സ് ബോഡി പ്രസിഡന്റുമാര്‍ ഫൈസല്‍ ഹുദവി, അമീന്‍, ഇന്ത്യന്‍ ഡോക്ട്‌ടേഴ്സ് ക്ലബില്‍ നിന്നും ഡോ:അന്‍വര്‍, ഡോ:റിനി അന്‍വര്‍, ഇന്ത്യന്‍ ഫിസിയോതെറാപ്പി ഫോറം പ്രതിനിധി ഹുസൈന്‍ വാണിമേല്‍ മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുത്തു.

ഔദ്യോഗിക ചടങ്ങില്‍ യൂണീഖ് പ്രസിഡന്റ് മിനി സിബി അധ്യക്ഷത വഹിച്ചു, പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ അപെക്‌സ് ബോഡി പ്രസിഡന്റുമാരെ ചടങ്ങില്‍ ആദരിച്ചു.

ഇന്ത്യന്‍ നഴ്‌സുമാരുടെ വിവിധ മേഖലകളിലെ സേവനങ്ങള്‍ മുന്‍നിര്‍ത്തിയുള്ള അവാര്‍ഡുകള്‍ ചടങ്ങില്‍ സമ്മാനിച്ചു, പരിപാടിയുടെ മുഖ്യ പ്രായോജകരായ ഇന്റര്‍ ഗള്‍ഫിനുള്ള ഉപഹാരവും മറ്റ് മുഖ്യ അഥിതികള്‍ക്കുള്ള ഉപഹാരങ്ങളും യൂണീഖ് ഭാരവാഹികള്‍ സമ്മാനിച്ചു.

ഖത്തറിലെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നിന്നുള്ള ഇന്ത്യന്‍ നഴ്‌സുമാരും കുട്ടികളും കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികളും, യുണിഖ് അംഗങ്ങള്‍ തന്നെ എഴുതി, ഡയറക്റ്റ് ചെയ്ത സ്‌കിറ്റ്, ഖത്തറിലെ പ്രശസ്ത ഗായകര്‍ ചേര്‍ന്ന് അവതരിപ്പിച്ച സംഗീത പരിപാടി എന്നിവ ഈ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി.

യുണീഖ് സെക്രട്ടറി സാബിദ് പാമ്പാടി നന്ദി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!