ഖത്തറില്‍ എട്ട് പുതിയ കോടതികള്‍ നിര്‍മിക്കും
ദോഹ: ഖത്തറില്‍ വാദി അല്‍ ബിനത്തിലും വാദി അല്‍ സെയിലിലും കോര്‍ട്ട് ഓഫ് കാസേഷന്‍ ഉള്‍പ്പെടെ എട്ട് പുതിയ കോടതികള്‍ നിര്‍മിക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റിയിലെ (അഷ്ഗാല്‍) ബില്‍ഡിംഗ് പ്രോജക്ട് വിഭാഗം ഡയറക്ടര്‍ എഞ്ചിനീയര്‍ ജാറല്ല അല്‍ മര്‍രി പറഞ്ഞു.
കോര്‍ട്ട്സ് കോംപ്ലക്സ് പ്രോജക്റ്റ് 100,000 ചതുരശ്ര മീറ്ററിലും കോര്‍ട്ട് ഓഫ് കാസേഷന്‍ പദ്ധതിയുടെ ബില്‍റ്റ് അപ്പ് ഏരിയ 50,000 ചതുരശ്ര മീറ്ററിലായിരിക്കും. കോടതി സമുച്ചയത്തിന്റെയും കോര്‍ട്ട് ഓഫ് കാസേഷന്റെയും പദ്ധതികള്‍ പദ്ധതികള്‍ നിര്‍മ്മിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും ആധുനിക സാങ്കേതിക വിദ്യകളോട് കൂടിയ പുതിയ സൗകര്യങ്ങള്‍ ഒരുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ഖത്തര്‍ ടിവിയോട് പറഞ്ഞു.
”സന്ദര്‍ശകരുടെ സമയം ലാഭിക്കുന്നതിനും അവര്‍ക്ക് എളുപ്പത്തില്‍ പ്രവേശനം നല്‍കുന്നതിനുമായി ബന്ധപ്പെട്ട കോടതികള്‍ ഒരിടത്ത് കൊണ്ടുവരികയും പദ്ധതികളുടെ ഉദ്ദേശ്യമാണ്,” അല്‍ മര്‍രി പറഞ്ഞു.
സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലുമായി കരാര്‍ ഉണ്ടാക്കിയ ശേഷം, എല്ലാ കോടതി കെട്ടിടങ്ങളുടെയും ആവശ്യകതയെ അടിസ്ഥാനമാക്കിയുള്ള ആശയങ്ങള്‍ തേടി അഷ്ഗാല്‍ വാസ്തുവിദ്യാ ഡിസൈന്‍ മത്സരം ആരംഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. സമുച്ചയത്തില്‍ ക്രിമിനല്‍, സിവില്‍, ഇന്‍വെസ്റ്റ്മെന്റ്, ട്രാഫിക് കോടതികള്‍ ഉണ്ടാകും.
‘കോടതി സമുച്ചയം വാദി അല്‍ ബിനാത്തിലും കോടതി ഓഫ് കാസേഷന്‍ വാദി അല്‍ സെയിലിലുമാണ് സ്ഥാപിക്കുക,’ അല്‍ മര്‍രി പറഞ്ഞു.