ഖത്തറില്‍ തെറ്റായ ദിശയില്‍ വാഹനമോടിച്ച ഡ്രൈവറെ പിടികൂടി
അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ തെറ്റായ ദിശയില്‍ വാഹനമോടിച്ച ഡ്രൈവറെ പിടികൂടുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
തെറ്റായ ദിശയില്‍ വാഹനമോടിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പട്രോള്‍ ആന്‍ഡ് ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ അന്വേഷണ വകുപ്പിന് നടപടി സ്വീകരിക്കാനായത്.