Breaking News

ഫിഫ 2022 ലോകകപ്പ് ഖത്തര്‍, അവസാന വട്ട ടിക്കറ്റ് വില്‍പന ഇന്ന് 12 മണി മുതല്‍

അമാനുല്ല വടക്കാങ്ങര

ദോഹ: കാല്‍പന്തുകളിലോകം കാത്തിരിക്കുന്ന ഫുട്‌ബോള്‍ മഹാമേളക്ക് വിസിലുയരാന്‍ രണ്ട് മാസത്തില്‍ താഴെ മാത്രം ദിവസങ്ങള്‍ ശേഷിക്കെ ഫിഫ 2022 ലോകകപ്പ് ഖത്തര്‍, അവസാന വട്ട ടിക്കറ്റ് വില്‍പന ഇന്ന് ഖത്തര്‍ പ്രാദേശിക സമയം ഉച്ചക്ക് 12 മണി മുതല്‍ ആരംഭിക്കും.

മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി നടക്കുന്ന ലോകകപ്പിന് ഇതുവരെ സീറ്റ് ഉറപ്പിച്ചിട്ടില്ലാത്ത ആരാധകര്‍ക്ക് , അല്ലെങ്കില്‍ അവരുടെ ഷെഡ്യൂളില്‍ ഇതിലും മികച്ച മത്സരങ്ങള്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലഭിക്കുന്ന അവസാന അവസരമാണിത്. ലോകമെമ്പാടും കാല്‍പന്തുകളിയാവേശം അലയടിക്കുന്നതിനാലും ഏകദേശം അഞ്ചരലക്ഷത്തോളം ടിക്കറ്റുകളേ ഇനി വില്‍പനക്കുള്ളൂവെന്നതിനാലും ടിക്കറ്റ് പ്‌ളാറ്റ്‌ഫോമില്‍ കനത്ത ട്രാഫിക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ടിക്കറ്റുകള്‍ ലഭിക്കുക. FIFA.com/tickest എന്ന പ്‌ളാറ്റ് ഫോമിലൂടെ മാത്രമേ ടിക്കറ്റ് ലഭിക്കുകയുള്ളൂ. ഈ വില്‍പ്പന ഘട്ടം ടൂര്‍ണമെന്റിന്റെ അവസാനം വരെ തുടരുമെങ്കിലും ആദ്യം തന്നെ സീറ്റുകള്‍ സുരക്ഷിതമാക്കുന്നതാകും നല്ലത്. ഡിമാന്‍ഡ് ഉയര്‍ന്നതും പ്രാരംഭ ഇന്‍വെന്ററി വേഗത്തില്‍ വിറ്റുതീരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ആരാധകര്‍ പതിവായി FIFA.com/tickets പരിശോധിക്കണമെന്ന് ഫിഫ ആവശ്യപ്പെട്ടു. കൂടുതല്‍ റിലീസുകളിലൂടെയും റീസെയിലുകളിലൂടെയും ടിക്കറ്റുകളുടെ അധിക ബാച്ചുകള്‍ സമയാസമയങ്ങളില്‍ ലഭ്യമാക്കുമെന്നതിനാല്‍ ജാഗ്രതയോടെ ഫിഫ ടിക്കറ്റിംഗ് പ്‌ളാറ്റ് ഫോം പിന്തുടരണം.

വ്യക്തിഗത മത്സര ടിക്കറ്റുകള്‍ നാല് വില വിഭാഗങ്ങളിലും ലഭ്യമാകും, കാറ്റഗറി 4 ടിക്കറ്റുകള്‍ ഖത്തറിലെ താമസക്കാര്‍ക്കായി റിസര്‍വ് ചെയ്തിരിക്കുന്നു. ഉപഭോക്താക്കള്‍ക്ക് ഒരു മത്സരത്തിന് പരമാവധി ആറ് ടിക്കറ്റുകളും ടൂര്‍ണമെന്റിലുടനീളം 60 ടിക്കറ്റുകളും വാങ്ങാം. വികലാംഗരും പരിമിതമായ ചലനശേഷിയുള്ളവരും ഓപ്ഷനുകള്‍ ഓണ്‍ലൈനായി ബ്രൗസ് ചെയ്യാനും സമര്‍പ്പിത പ്രവേശനക്ഷമത ടിക്കറ്റുകളുടെ ഒരു ശ്രേണിയില്‍ നിന്ന് ടിക്കറ്റ് തിരഞ്ഞെടുക്കാനും സൗകര്യമുണ്ട്.

ഒരേ ദിവസം ഖത്തറിന് ചുറ്റും ആവേശകരമായ മത്സരങ്ങള്‍ നടക്കുന്നതിനാല്‍, ചില ഗ്രൂപ്പ്-സ്റ്റേജ് മത്സര ദിവസങ്ങളില്‍ രണ്ട് ഷോഡൗണുകള്‍ വരെ കാണാനുള്ള അദ്വിതീയ അവസരം ആരാധകര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയും.

 

Related Articles

Back to top button
error: Content is protected !!