Uncategorized
നവദ്യുതി 2023 തുടങ്ങി

ദോഹ. നൃത്യോദയ ഖത്തറിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ അരങ്ങേറ്റത്തോടെ ‘നവദ്യുതി 2023- ന് ആരംഭം കുറിച്ചു.പോഡാര്‍ പേള്‍ സ്‌കൂള്‍ അല്‍ മശാഫ് കാമ്പസില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ക്ലാസിക്കല്‍ നര്‍ത്തകി ഡോ. നീന പ്രസാദ് ‘നവ ദ്രുതി 2023’ സ്‌നേഹ ദീപം തെളിയിച്ചാണ് തുടക്കം കുറിച്ചത്.
തദവസരത്തില്‍ കലാമണ്ഡലം ബിജുഷ പ്രശോബിന് ഗുരുവന്ദനം അര്‍പ്പിച്ച് 20 കുട്ടികളുടെ അരങ്ങേറ്റവും നടന്നു. ചടങ്ങില്‍ ഐ സി സി പ്രസിഡന്റ് എ. പി. മണികണ്ഠന്‍, ലോക കേരള സഭ അംഗവും, ഐ സി ബി എഫ് എം സി മെമ്പറുമായ അബ്ദുല്‍ റഊൗഫ് കൊണ്ടോട്ടി,ഐ സി സി സോഷ്യല്‍ ആക്റ്റീവിസ്റ്റ് ഹെഡ് അഡ്വ. ജാഫര്‍ ഖാന്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.