മരുന്ന് കഴിച്ച് മടുത്ത മലയാളിക്കൊരാശ്വാസമാണ് അക്യുപങ്ചര്‍: ശുഐബ് റിയാലു
അമാനുല്ല വടക്കാങ്ങര
മങ്കട : കേരളത്തില്‍ മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കുന്ന ഭീകരമായ ആരോഗ്യ പ്രതിസന്ധിക്ക് പരിഹാരമായും
മരുന്ന് കഴിച്ച് മടുത്ത മലയാളിക്കൊരാശ്വാസമായുമാണ് അക്യുപങ്ചര്‍ കേരളത്തില്‍ അതിവേഗം പ്രചാരം നേടി വരുന്നതെന്ന് അക്യൂഷ് അക്യുപങ്ചര്‍ അക്കാദമി പ്രിന്‍സിപ്പലും ഇന്ത്യന്‍ അക്യുപങ്ചര്‍ പ്രാക്ടീഷ്‌ണേര്‍സ് അസോസിയേഷന്‍ പ്രസിഡണ്ടുമായ ശുഐബ് റിയാലു അഭിപ്രായപ്പെട്ടു. അക്യൂ പി.ആര്‍ റസീന ജൗഹറിന്റേയും നഷീദ ഷാഫിയുടേയും നേതൃത്വത്തില്‍ മങ്കടയില്‍ ആരംഭിച്ച ഈസ് അക്യുപങ്ചര്‍ ഹോം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ രോഗങ്ങള്‍ക്ക് സിംഗില്‍ പോയന്റ് അക്യുപങ്ചര്‍ ചികില്‍സ ഏറെ ഫലപ്രദമാണെന്ന് പ്രായോഗികമായി തെളിയിക്കപ്പെട്ടതാണ്. നാഡീ പരിശോധനയിലൂടെയും നീഡില്‍ ചികില്‍സയിലൂടെയും മരുന്നുകള്‍ ഒഴിവാക്കി ആശ്വാസം നേടാന്‍ സഹായിക്കുന്ന ചികില്‍സയാണിതെന്ന് അദ്ദേഹം പറഞ്ഞു.
അക്യൂ പി.ആര്‍. അഷ്‌റഫ്, പ്രൊഫസര്‍. നൂറുല്‍ അമീന്‍ എന്നിവര്‍ സംസാരിച്ചു.