2022 ല്‍ ഖത്തര്‍ നേരിട്ടുള്ള വിദേശ നിക്ഷേപം 29.78 ബില്യണ്‍ ഡോളര്‍
അമാനുല്ല വടക്കാങ്ങര

ദോഹ. 2022 ല്‍ ഖത്തര്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വമ്പിച്ച കുതിച്ചുചാട്ടം നടത്തിയതായി റിപ്പോര്‍ട്ട്.
2022 ല്‍ 29.78 ബില്യണ്‍ ഡോളര്‍ വിദേശ നിക്ഷേപമാണ് ഖത്തര്‍ ആകര്‍ഷിച്ചത്. ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ ഏജന്‍സി ഖത്തര്‍ (ഐപിഎ ഖത്തര്‍) വെളിപ്പെടുത്തിയതാണ് ഇത്.
ഖത്തറിന്റെ ശക്തവും സുസ്ഥിരവുമായ സാമ്പത്തിക വളര്‍ച്ചയുടെയും ആകര്‍ഷകമായ നിക്ഷേപ സാധ്യതകളുടെയും പിന്‍ബലത്തില്‍ 135 പുതിയ എഫ്ഡിഐ പദ്ധതികള്‍ ആരംഭിച്ചതായും 2022ല്‍ 13,972 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായും 2022 ലെ ഐപിഎ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു.