2023 ന്റെ ആദ്യ പാദത്തില്‍ ഖത്തറില്‍ താമസ വാടകയില്‍ നേരിയ കുറവെന്ന് റിപ്പോര്‍ട്ട്

അമാനുല്ല വടക്കാങ്ങര
ദോഹ: 2023 ന്റെ ആദ്യ പാദത്തില്‍ ഖത്തറില്‍ താമസ വാടകയില്‍ നേരിയ കുറവെന്ന് റിപ്പോര്‍ട്ട് .കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പിന് തൊട്ടുപിന്നാലെ അപ്പാര്‍ട്ട്മെന്റുകളിലെ വാടകയില്‍ നേരിയ കുറവുണ്ടായതായി രാജ്യത്തെ വിശകലന വിദഗ്ധരെ ഉദ്ധരിച്ച് പ്രമുഖ ഇംഗ്‌ളീഷ് ദിനപത്രം ദ പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.
‘2023 ന്റെ ആദ്യ മാസങ്ങളില്‍ ഖത്തറിലെ റിയല്‍ എസ്‌റ്റേറ്റ് വിപണി 2020,21 വിപണി അവസ്ഥകളിലേക്ക് മാറുന്നതായും വാടകക്ക് ലഭ്യമായ അപ്പാര്‍ട്ടുമെന്റുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായത് വാടകയില്‍ നേരിയ കുറവുണ്ടാകാന്‍ കാരണമായതായും കുഷ്മാന്‍ ആന്‍ഡ് വേക്ക്ഫീല്‍ഡിലെ കണ്‍സള്‍ട്ടിംഗ് ആന്‍ഡ് റിസര്‍ച്ച് ഡയറക്ടര്‍ ജോണി ആര്‍ച്ചറിനെ ഉദ്ധരിച്ച് പത്രം വിശദീകരിച്ചു.