ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന് ലോകാരോഗ്യ സംഘടനയുടെ ലോക പുകയില വിരുദ്ധ ദിന അവാര്‍ഡ്

അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന് ലോകാരോഗ്യ സംഘടനയുടെ ലോക പുകയില വിരുദ്ധ ദിന അവാര്‍ഡ്. ഫിഫ 2022 ലോകകപ്പ് ഖത്തര്‍ പുകയില മുക്തമാക്കാന്‍ ഖത്തറിലെ ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് നടത്തിയ ശ്രമങ്ങള്‍ക്ക് അംഗീകാരമായാണ് അവാര്‍ഡ്.
ലോകാരോഗ്യ സംഘടനയുടെ കിഴക്കന്‍ മെഡിറ്ററേനിയന്‍ റീജിയണല്‍ ഡയറക്ടര്‍ ഡോ. അഹമ്മദ് അല്‍ മന്ധാരിയില്‍ നിന്ന് നോണ്‍-കമ്മ്യൂണിക്കബിള്‍ ഡിസീസ് ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഡോ.ഖുലൂദ് അതീഖ് അല്‍ മുതവ അവാര്‍ഡ് ഏറ്റുവാങ്ങി.സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ നടന്ന ലോകാരോഗ്യ അസംബ്ലിയുടെ യോഗങ്ങളില്‍ പങ്കെടുക്കുന്ന പൊതുജനാരോഗ്യ മന്ത്രി ഡോ ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയും നിരവധി ആരോഗ്യ മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തു.