Uncategorized

ഇന്‍കാസ് കാസര്‍കോഡ് ജില്ല സൗജന്യ മെഡിക്കല്‍ ക്യാമ്പ് :ബ്രോഷര്‍ പ്രകാശനം ചെയ്തു

ദോഹ. രാഷ്ട്രീയ എതിരാളികളാല്‍ അതിക്രൂരമായി വധിക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായിരുന്ന കൃപേഷ് – ശരത് ലാല്‍ എന്നിവരുടെ ധീര രക്ത സാക്ഷിത്വ ദിനത്തോടനുബന്ധിച്ചു ഇന്‍കാസ് ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമിറ്റി ഏഷ്യന്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ചു ഫെബ്രുവരി 16 ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. വക്രയില്‍ വെച്ച് നടത്തുന്ന മെഡിക്കല്‍ ക്യാമ്പിന്റെ പോസ്റ്റര്‍ പ്രകാശനം ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറയുടെ നേതൃത്വത്തില്‍ ഐസിസിയില്‍ വെച്ച് നടന്ന ചടങ്ങില്‍ മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും കെപിസിസി മെമ്പറുമായ ബിന്ദു കൃഷ്ണ, സെന്‍ട്രല്‍ കമ്മിറ്റി ഉപദേശക ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെക്കൂറ്റ് ,ഐസിസി പ്രസിഡന്റ് എ പി മണികണ്ഠന്‍ ,ഐസിബിഎഫ് ജനറല്‍ സെക്രട്ടറി കെ.വി ബോബന്‍,സിദ്ധീഖ് പുറായില്‍, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ എന്നിവര്‍ ചേര്‍ന്ന് ഇന്‍കാസ് ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ക്കു നല്‍കി പ്രകാശനം ചെയ്തു.

പ്രകാശന ചടങ്ങില്‍ ഇന്‍കാസ് ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ആക്റ്റിങ് പ്രസിഡന്റ് റഫീഖ് ചെറുവത്തൂര്‍ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ ജനറല്‍ സെക്രട്ടറി സുനില്‍ ജേക്കബ് സ്വാഗതവും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വികാസ് പി നമ്പ്യാര്‍ നന്ദി അറിയിക്കുകയും ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ ഈപന്‍ തോമസ്, സെന്‍ട്രല്‍ കമ്മിറ്റി അഡൈ്വസറി അംഗം ഡേവിസ് ഇടശേരി, വൈസ് പ്രസിഡന്റ് താജുദീന്‍ ,കഇഇ സെക്രട്ടറി എബ്രഹാം കെ ജോസഫ്, ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഹസ്സൈനാര്‍ നീലേശ്വരം, സണ്ണി പനത്തടി,ശ്യം കുമാര്‍ ,ഹര്‍ഷദ് ഹമീദ് ,സെബാസ്റ്റ്യന്‍ ,വനിതാ വിംഗ് പ്രതിനിധി ജോളി മാത്യു തുടങ്ങിയ നേതാക്കള്‍ പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ സംബിന്ധിച്ചു.

Related Articles

Back to top button
error: Content is protected !!