ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി

ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി. വയനാട് കമ്പളക്കാട് സ്വദേശി കോട്ടത്തറ മൂസയുടെ ഹനീഫയാണ് മരിച്ചത്. 30 വയസ്സായിരുന്നു. കേവലം 10 മാസം മുമ്പ് ഖത്തറിലെത്തിയ അദ്ദേഹം ടീ വേള്‍ഡ് ജീവനക്കാരനായിരുന്നു.
മാതാവ് ആയിഷ. ജസ്മയാണ് ഭാര്യ. ഏക മകന്‍ മുഹമ്മദ് മിഖ്ദാദ്.
ഇന്നലെ ജോലി കഴിഞ്ഞ് മുഗ്‌ളിനിലെ റൂമില്‍ ഉറങ്ങിയതാണ്. ഇന്ന് ഉച്ചയോടെയാണ് മരണം സ്ഥീരീകരിച്ചത്.
ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.