Uncategorized

ഉന്നത വിദ്യാഭ്യാസത്തിന്റെ വാതിലുകള്‍ തുറന്ന് എഡ്യു-ഡ്രൈവ് സമാപിച്ചു

ദോഹ. ഉന്നത വിദ്യാഭ്യാസത്തിന്റെ വാതിലുകള്‍ തുറന്ന് നല്‍കി മൂന്ന് ദിവസങ്ങളിലായി എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളില്‍ മൊമെന്റം മീഡിയ റൈഗൈറ്റ് ബില്‍ഡേര്‍സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച എഡ്യു-ഡ്രൈവ് വിദ്യഭ്യാസ പ്രദര്‍ശനം സമാപിച്ചു.
ഇന്ത്യ, യു.കെ, ആസ്‌ട്രേലിയ, മാള്‍ട്ട, ന്യൂസിലണ്ട്, ജര്‍മ്മനി, കാനഡ തുടങ്ങിയ രാജ്യങ്ങളുടെതുള്‍പ്പടെ വിവിധ യൂണിവേഴ്‌സിറ്റികളുടെതും കോളജുകളുടെതും ട്രെയ്‌നിങ് സെന്ററൂകളുടെതുമായ മുപ്പതോളം സ്റ്റാളുകള്‍ പ്രദര്‍ശനത്തില്‍ പങ്കാളികളായി. ഇത് വഴി വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സ്ഥാപന അധികൃതരുമായി നേരിട്ട് കോഴ്‌സുകളെ പറ്റിയും അഡ്മിഷന്‍ പ്രൊസസിനെ പറ്റിയും ചോദിച്ച് മനസ്സിലാക്കാനുള്ള അവസരം ലഭിച്ചു. ഖത്തറില്‍ ആദ്യമായാണ് ഇത്തരമൊരു വിദ്യഭ്യാസമേള സൗജന്യ പ്രവേശനം നല്‍കി സംഘടിപ്പിക്കപ്പെടുന്നത്. എഡ്യു ഡ്രൈവില്‍ ഒരുക്കിയ സി.ജി കരിയര്‍ ക്ലിനിക്കില്‍ അഭൂതപൂര്‍വ്വമായ തിരക്കാണനുഭവപ്പെട്ടത്. സി.ജി വൈസ് ചെയര്‍മാന്‍ അഡ്വ. ഇസ്സുദ്ദീന്റെ നേതൃത്വത്തിലുള്ള കരിയര്‍ വിദഗ്ദര്‍ വിദ്യാര്‍ത്ഥികളെ കൗണ്‍സിലിംഗ് നടത്തി.

വ്യാഴാഴ്ച വൈകീട്ട് ഐ.സി.സി പ്രസിഡണ്ട് എ.പി മണികണ്ഠന്‍ എഡ്യു-ഡ്രൈവിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഐ.എസ്.സി പ്രസിഡണ്ട് ഇ.പി അബ്ദുറഹ്‌മാന്‍, എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ പ്രസിഡണ്ട് അബ്ദുല്‍ കരീം, വൈസ് പ്രസിഡന്റ് ഖലീല്‍ , പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍, റേഡിയോ മലയാളം സി ഇ ഒ അന്‍വര്‍ വാണിയമ്പലം, എം. ഇ എസ് ഐ സ് പ്രിന്‍സിപ്പാള്‍ പ്രിന്‍സിപ്പാള്‍ പ്രമീള കണ്ണന്‍ , റൈഗൈറ്റ് ബില്‍ഡേര്‍സ് ഡയറക്ടര്‍ ഹക്സര്‍ സി.എഛ്, മൊമെന്റം മീഡിയ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സൈഫ് വളാഞ്ചേരി, എം ഇ എസ് ഓഫ് കാമ്പസ് അഡ്മിനിസ്റ്റേറ്റര്‍ മന്മദന്‍ മാമ്പള്ളി, എജ്യുഡ്രൈവ് ഇവന്റ് ഡയറക്ടര്‍ ഫസലുല്‍ ഹഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രദര്‍ശനത്തിന്റെ ഭാഗമായി നടന്ന വിവിധ സെഷനുകളിലായി ഡോ. സലീല്‍ ഹസ്സന്‍, ഫിറോസ് പി.ടി, ഡോ. ജസീം കുരങ്കോട്ട്, ഫൈസല്‍ എ.കെ, ഹന്ന ലുലു തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.

കെ ബി എഫ് ഫൗണ്ടര്‍ ജനറല്‍ സെക്രട്ടറി വര്‍ഗീസ് വര്‍ഗ്ഗീസ് എഡ്യു ഡ്രൈവ് എഡിഷന്‍ 2 വിന്റെ പ്രഖ്യാപനം നടത്തി. ഖത്തര്‍ , ഒമാന്‍ & ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ ഒക്ടോബര്‍- നവംമ്പര്‍ മാസങ്ങളില്‍ എഡ്യു ഡ്രൈവ് എഡിഷന്‍ 2 സംഘടിപ്പിക്കുമെന്ന് മൊമെന്റം മീഡിയ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സൈഫ് വളാഞ്ചേരി പറഞ്ഞു. ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളായ ഷാനവാസ് ബാവ, വര്‍ക്കി ബോബന്‍, മുഹമ്മദ് കുഞ്ഞി, തുടങ്ങിയവര്‍ പ്രദര്‍ശനം സന്ദര്‍ശിച്ചു.

2000 ത്തോളം വിദ്യാര്‍ത്ഥികള്‍ ഒഴുകിയെത്തിയ വിദ്യഭ്യാസ മേള ഖത്തറിലെ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വളരെയധികം മുതല്‍ക്കൂട്ടായെന്ന് മേള സന്ദര്‍ശ്ശിച്ചവര്‍ ഒന്നടങ്കം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!