കെഎംസിസി ഖത്തര്‍ കെ എം സി എല്‍ സീസണ്‍ 2ന്റെ ട്രോഫി, ജേഴ്സി പ്രകാശനം ചെയ്തു
ദോഹ : ഖത്തര്‍ കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റി ജൂണ്‍ 8, 9 തീയതികളില്‍ ഡൈനാമിക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന കെ എം സി എല്‍ സീസണ്‍ 2ന്റെ ജേഴ്‌സി , ട്രോഫി പ്രകാശനം മുസ് ലിം ലീഗ് കാസറഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്‌മാനും കാസറഗോഡ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി എം മുനീറും നിര്‍വഹിച്ചു . ഖത്തര്‍ കെഎംസിസി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഹാരിസ് എരിയാല്‍ അധ്യക്ഷത വഹിച്ചു . ജനറല്‍ സെക്രട്ടറി ഷെഫീഖ് ചെങ്കള സ്വാഗതം പറഞ്ഞു . ജില്ലാ പ്രസിഡന്റ് ലുക്മാന്‍ തളങ്കര , എം പി ഷാഫി ഹാജി ജില്ലാ ഭാരവാഹികളായ ആദം കുഞ്ഞി തളങ്കര , ഷാനിഫ് പൈക മണ്ഡലം ഭാരവാഹികളായ , ജാഫര്‍ കല്ലങ്കാടി , ശാക്കിര്‍ കാപ്പി,ഹമീദ് അറന്തോട്,സലിം പള്ളം,ബഷീര്‍ ബംബ്രാണി,ഹനീഫ് പേരാല്‍,അഷ്റഫ് കുളത്തുങ്കര,ആസിഫ് ആദൂര്‍, വിവിധ പഞ്ചായത്ത് മുന്‍സിപ്പല്‍ ഭാരവാഹികളായ അന്‍വര്‍ കടവത് , അബ്ദുല്‍ റഹ്‌മാന്‍ എരിയാല്‍ , ഫൈസല്‍ ഫില്ലി , സാബിത് തുരുത്തി , ഹാരിസ് ചൂരി , ഷെരീഫ് , നൗഷാദ് പൈക , മഹ്‌മൂദ് ചെങ്കള , അസ്‌കര്‍ , ബഷീര്‍ ചെര്‍ക്കള,അലി ചേറൂര്‍ ഷഹീന്‍ എം.പി എന്നിവര്‍ സംബന്ധിച്ച യോഗത്തില്‍ ട്രഷറര്‍ റഷീദ് ചെര്‍ക്കള നന്ദി പറഞ്ഞു.