Local News
യു എം എ ഐ വടം വലി മത്സരം വെള്ളിയാഴ്ച

ദോഹ. യുനൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ഇന്റര്‍നാഷണല്‍ നാല്‍പതാം വാര്‍ഷികാഘോഷ ഭാഗമായി ഖിത്വയുമായി സഹകരിച്ചു കൊണ്ട് വടം വലി മത്സരം സംഘടിപ്പിക്കുന്നു.
ദോഹയിലെ രജിസ്റ്റര്‍ ചെയ്ത ടീമുകള്‍ തമ്മിലുള്ള മത്സരം വെള്ളിയാഴ്ച വൈകീട്ട് 5 മണി മുതല്‍ അബ്‌സല്യൂട് സ്‌പോര്‍ട്‌സ് ഖത്തര്‍ ഫൗണ്ടേഷന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കും.
പ്രൈസ് മണിയും ട്രോഫിയും ഉള്‍പ്പെടെ മത്സര വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
മത്സരം വീക്ഷിക്കുന്നതിനു വേണ്ടി സ്ത്രീകള്‍ ഉള്‍പ്പെടയുള്ള കാണികള്‍ക്ക് പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്.
യു എം എ ഐ നാല്‍പതാം വാര്‍ഷിക സമാപനം ഡിസംബര്‍ 04 ,05 തിയ്യതികളില്‍ ഗറാഫ ഇന്‍ഡോര്‍ അറീനയില്‍ വെച്ച് നടക്കും.