നമ്മുടെ അടുക്കളത്തോട്ടം ദോഹ പരിസ്ഥിതി ക്വിസ്സില്‍ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ജേതാക്കള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ലോക പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി നമ്മുടെ അടുക്കളത്തോട്ടം ദോഹ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ദോഹ പരിസ്ഥിതി ക്വിസ്സില്‍ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ജേതാക്കളായി. ഖത്തറിലെ വിവിധ സ്‌കൂളുകളില്‍ നിന്നുമായി 200 ല്‍ പരം വിദ്യാര്‍ഥികള്‍ പങ്കെടുത്ത വാശിയേറിയ മത്സരത്തില്‍ എവിന്‍ വി ബിനു (എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ )ഒന്നാം സ്ഥാനം കരസ്ഥമാക്കി. അദീബ് യാക്കൂബ് രണ്ടാം സ്ഥാനവും, വേദ റെഡ്ഖര്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി. അരീബ ഫിറോസ് , ശ്രേയ എസ് വി,ശബ റെബിന്‍ എന്നിവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ ലഭിച്ചു. ശരത് ലാല്‍ ആണ് ക്വിസ്സിന് നേതൃത്വം നല്‍കിയത്.
ബിര്‍ള സ്‌കൂളില്‍ വച്ച് നടന്ന പരിപാടി ഐ.സി.സി പ്രസിഡന്റ് എ.പി.മണികണ്ഠന്‍ ഉത്ഘാടനം ചെയ്തു.
ലക്ഷ്മി സൂര്യന്‍ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് നടത്തിയ സെമിനാര്‍ ഏറെ ഗുണകരമായ ഒന്നായിരുന്നു.റേഡിയോ മലയാളം പ്രതിനിധി നൗഫല്‍, ബ്രില്യന്റ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍ മുഹമ്മദ് അഷ്റഫ് എന്നിവര്‍ ആശംസ പ്രസംഗം നടത്തി.
മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളില്‍ നിന്നും നറുക്കെടുത്ത ഭാഗ്യശാലി മോക്ഷിത് ബസിനെനിക്ക് സൗജന്യമായി വിമാന ടിക്കറ്റ് ഗോമോസ്‌ഫെര്‍ സാരഥി ഫിറോസ് നാട്ടു നല്‍കി . പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
സമ്മാനദാനം നമമുടെ അടുക്കളത്തോട്ടം ദോഹ ഓര്‍ഗനൈസിംഗ് കമ്മറ്റി അംഗങ്ങളും ബ്രില്ലിയന്റ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍ മുഹമ്മദ് അഷ്റഫ് , സുനില്‍, ഹരി എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു. നമ്മുടെ അടുക്കളത്തോട്ടം പ്രസിഡന്റ് ബെന്നി തോമസ് സ്വാഗതം പറഞ്ഞു.