Uncategorized
തണല്‍മരം സൗഹൃദ കൂട്ടായ്മ ഖത്തര്‍ കമ്മറ്റിക്ക് പുതിയ ഭാരവാഹികള്‍
ദോഹ. കേരളത്തില്‍ ജീവകാരുണ്യ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന തണല്‍മരം സൗഹൃദ കൂട്ടായ്മ ഖത്തര്‍ പ്രാദേശിക ഘടകത്തിന് പുതിയ നേതൃത്വം നിലവില്‍ വന്നു. പ്രസിഡണ്ടായി സാദിഖിനെയും ജനറല്‍ സെക്രട്ടറിയായി ഷരീഫ് കക്കാട്ടിരിയെയും തെരഞ്ഞെടുത്തു. കെ കെ റഷീദ് (വൈസ് പ്രസിഡണ്ട്), അനീസ് ബാബു (ജോയന്റ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികള്‍. റഹീം, ശിഹാബ് പി എം,റഫീഖ് ബാബു എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളാണ്. ജീവകാരുണ്യ മേഖലയില്‍ സജീവമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ അറിയിച്ചു.