ഖത്തര്‍ കെഎംസിസി കാസറഗോഡ് മണ്ഡലം പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നാളെ മുതല്‍
ദോഹ :ഖത്തര്‍ കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കാസറഗോഡ് മണ്ഡലം പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ഫെസ്റ്റ് നാളെ 6മണി മുതല്‍ അല്‍ യെബ്ബ്ലുള്ള ഷെര്‍ബോണ്‍ ഖത്തര്‍ ബ്രിട്ടീഷ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കും.
ഖത്തറിലെ കാസറഗോഡ് മണ്ഡലത്തിലെ മികച്ച കളിക്കാരെ നാല് ടീമുകളായി തിരിച്ച് ലീഗ് അടിസ്ഥാനത്തിലാണ് മത്സരം.ലേലത്തിലൂടെയാണ് കളിക്കാരെ ടീം മാനേജ്മന്റ് സ്വന്തമാക്കിയത്.
ഹനീഫ് പട്‌ല , നൗഷാദ് പൈക ഉടമസ്ഥയില്‍ ഉള്ള ടീം വാരിയര്‍ കാസറഗോഡ് .ജാഫര്‍ പള്ളം, റോസുദ്ധീന്‍ ന്റെ ഉടമസ്ഥതയിലുള്ള ടീം സ്ട്രൈക്കേഴ്സ് കാസര്‍ഗോഡ് .ബഷീര്‍ കെഫ്‌സി, ജാസിം മസ്‌കം ന്റെ ഉടമസ്ഥതയിലുള്ള
ചലഞ്ചേര്‍സ് കാസര്‍കോട് . ഫൈസല്‍ ഫില്ലി , റിയാസ് മാന്യ യുടെ ഉടമസ്ഥതയിലുള്ള ടീം ഷൂട്ടേര്‍സ് കാസര്‍കോട് എന്നീ നാലു ടീമുകള്‍ ടൂര്‍ണമെന്റില്‍ കൊമ്പുകോര്‍ക്കും .
കളിക്കാരെ കൈക്കലാക്കാന്‍ ടീ ഓണേര്‍സ് നടത്തിയ വീരും വാശിയും സംഘാടക മികവും കാഴ്ചക്കാരുടെ ആവേശവും കൂടിചേര്‍ന്നപ്പോള്‍ ലേലം ശ്രദ്ധേയമായി.നുഹ്‌മാന്‍ അബ്ദുല്ല, ഷഹ്സാദ് ചെങ്കളം ലേലം നിയന്ത്രിച്ചു.കെഎംസിസി ഖത്തര്‍ സംസ്ഥാന വൈസ് പ്രെസിഡന്റ് ആദംകുഞ്ഞി ആശംസകള്‍ അര്‍പ്പിച്ചിച്ചു.
ഖത്തര്‍ കെഎംസിസി മണ്ഡലം ഭാരവാഹികളും ലീഡേര്‍സ്സും തമ്മില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരവും ഉണ്ടായിരിക്കുമെന്ന് ഖത്തര്‍ കെഎംസിസി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഹാരിസ് എരിയാലും ജനറല്‍ സെക്രട്ടറി ഷെഫീഖ് ചെങ്കളയും അറിയിച്ചു