ഖത്തര്‍ കെഎംസിസി ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട ഫോം ഖത്തര്‍ ഫൗണ്ടര്‍ മെമ്പര്‍മാരെ ആദരിച്ചു

ദോഹ. ഖത്തര്‍ കെഎംസിസി ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട ഫോം ഖത്തര്‍ ഫൗണ്ടര്‍മെമ്പര്‍മാരെ ആദരിച്ചു. ദോഹയിലെ വസന്തഭവന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ കെഎംസിസി ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടതിന് സ്ഥാപക അംഗങ്ങളായ ഡോ.അബ്ദുള്‍ സമദ്, മുഹമ്മദ് ഈസ, അന്‍വര്‍ ബാബു, സല്‍മാന്‍ ഇളയിടം എന്നിവരെയാണ് ഫോം ഖത്തര്‍ പൊന്നാടയണിയിച്ച് ആദരിച്ചത്.
സംഘടനയിലെ പുതിയ അംഗങ്ങളായി വന്ന മുഹമ്മദ് ഷാനവാസ്, അരുണ്‍ കുമാര്‍ കെഎസ് (ഡെസേര്‍ട്ട് ലൈന്‍) എന്നിവരെ സംഘടന സ്വാഗതം ചെയ്തു